Chennai : മുല്ലപ്പെരിയാർ (Mullaperiyar Issue) ആശങ്കയിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടതിനെതിരെ എം.കെ സ്റ്റാലിന്റെ DMK സർക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് AIADMK. തേനി, മധുരൈ, ഡിൻഡിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ നവംബർ 9നാണ് AIADMK സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ആവശ്യപ്രകാരം വെള്ളം തുറന്ന് വിട്ടത് DMK സർക്കാരിന്റെ പരാജയമാണെന്ന് AIADMK പറഞ്ഞു.
ഡാമിൽ 138 അടി വെള്ളം ഉള്ളപ്പോൾ DMK സർക്കാർ കേരളത്തിലെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് വെള്ളം അഴിച്ചു വിട്ടു. ഇത് ഡാമിനെതിരെയുള്ള കേരളം വ്യാജ പ്രചരണത്തിന്റെ ഭാഗമാണെന്ന് AIADMK പാർട്ടി കോർഡിനേറ്റർ ഒ പനീർസെൽവവും ജോയിന്റ് കോർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമിയും ചേർന്ന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
മുല്ലപ്പെരിയാർ ഡാം തമിഴ്നാടിന്റെ കൈയ്യിലാണ്. കേരളത്തിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ വെള്ളം തുറന്ന് വിട്ടത് തമിഴ്നാട് ജനത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ജലവിഭവ വകുപ്പ് എ ദുരൈമുരുഗൻ ഒർക്കണമെന്നാണ് AIADMK നേതാക്കന്മാർ തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
2017 ലെ സുപ്രീം കോടതി വിധി പ്രകാരം തമിഴ്നാടിന് ഡാമിലെജലനിരപ്പ് 142 അടിയായി സൂക്ഷിക്കാമെന്നാണ്. ഡാമിന്റെ ബലം ശക്തപ്പെടുത്തിയതിന് ശേഷം ജലനിരപ്പ് 152യായി ഉയർത്താമെന്ന് കോടതി അന്ന് വിധിച്ചതാണ്. അതുകൊണ്ട് ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിൽ നിന്ന് കേരളത്തിന് എതിർപ്പ് ഉയർത്താൻ അവകാശമില്ലെന്ന് AIADMK നേതാക്കൾ പറഞ്ഞു.
അതേസമയം കേരളത്തിന്റെ ആവശ്യം പരിഗണിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തേനി ജില്ലയിലെ ഉദ്യോഗസ്ഥർക്ക് വെള്ളം തുറന്ന് വിടാൻ നിർദേശം നൽകുകയായിരുന്നു. സുപ്രീം കോടതി വിധി പ്രകാരം കേരളത്തിൽ പ്രളയ സാഹചര്യം നിൽക്കുമ്പോൾ മുല്ലപ്പെരിയാറിലെ ജല നിരപ്പ് 138 അടിയായി നിലനിർത്തണമെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...