Monkeypox In India: ഇന്ത്യയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകള്‍ തികഞ്ഞ ജാഗ്രതയിലാണ്. ഇതുവരെ രാജ്യത്ത് 4 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
രാജ്യത്തെ ആദ്യ 3 മങ്കിപോക്സ് കേസുകള്‍ കേരളത്തിലാണ് `സ്ഥിരീകരിച്ചത്. ഇവര്‍ അടുത്തിടെ വിദേശ യാത്ര നടത്തിയിരുന്നു. എന്നാല്‍, നാലാമത്തെ കേസ് ഏവരെയും ഞെട്ടിച്ചു. നാലാമത്തെ കേസ് സ്ഥിരീകരിച്ചത് ഡല്‍ഹിയിലാണ്. എന്നാല്‍, മങ്കിപോക്സ് സ്ഥിരീകരിച്ച പടിഞ്ഞാറൻ ഡൽഹിയിൽ താമസിക്കുന്ന 31 കാരന് വിദേശ യാത്രാ ചരിത്രമൊന്നുമില്ല എന്നത് ആശങ്ക പടര്‍ത്തുകയാണ്.
Also Read: Lumpy Skin Disease: വളര്‍ത്തുമൃഗങ്ങൾക്കിടയിലും വൈറസ് ബാധ, ആയിരക്കണക്കിന് പശുക്കളും എരുമകളും ചത്തു
നിലവില്‍ ഇന്ത്യയില്‍ മങ്കിപോക്സ് കുറവാണ് എങ്കിലും ലോകമെമ്പാടും ഇത് വ്യാപിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മങ്കിപോക്സിനെ ആഗോള പകര്‍ച്ച വ്യധിയായി ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സിനെ അടിയന്തിര ആഗോള പൊതുജന ആരോഗ്യ ആശങ്ക എന്നാണ് WHO വിശേഷിപ്പിച്ചത്.
Also Read: Monkeypox : മങ്കിപോക്സ് 72 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു; വാനരവസൂരി ആഗോള പകർച്ചവ്യാധിയെന്ന് WHO
മങ്കിപോക്സിനെ ആഗോള പകര്‍ച്ച വ്യധിയായി ലോകാരോഗ്യസംഘടന വിശേഷിപ്പിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്. തികച്ചും അസാധാരണമായ രീതിയില്‍ രോഗം വ്യാപിക്കുന്നത്, രോഗം കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കാനുള്ള സാധ്യത, രോഗം പകരുന്നത് തടയാന്‍ ലോക രാജ്യങ്ങളുടെ കൂട്ടായ ശ്രമം ആവശ്യമായി വരുന്ന സാഹചര്യം ഇവയെല്ലാം കണക്കിലെടുത്താണ് ഒരു മഹാരോഗത്തെ ആഗോള പകവ്യാര്‍ച്ച വ്യാധിയായി ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
ഇതുവരെ 72 രാജ്യങ്ങളിൽ നിന്നായി 14,533 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയിൽ നിന്ന് ആരംഭിച്ച പകർച്ചവ്യാധി 2022 ജൂലൈയോടെ ഒരു ആഗോള ആരോഗ്യ പ്രശ്‌നമായി മാറിയതായി ലോകാരോഗ്യസംഘടന പറയുന്നു. .
മങ്കിപോക്സ് കൊറോണ പോലെ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ വൈറസല്ല. സെന്‍റർ ഓഫ് ഡിസീസ് കൺട്രോൾ (CDC) പ്രകാരം ഇത് വസൂരിക്ക് സമാനമാണ്. 1970-കളിൽ ആഫ്രിക്കയിലെ കോംഗോയിലാണ് ഇത്തരത്തിലുള്ള ചർമ്മ രോഗം ആദ്യമായി കണ്ടെത്തുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ ഈ രോഗം പടരുമെന്നായിരുന്നു അന്ന് കണ്ടെത്തിയത്. കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്, അതിനാല്‍ ഈ രോഗം മങ്കിപോക്സ് എന്നറിയപ്പെട്ടു.
കൊറോണ പോലെ മങ്കിപോക്സ് പടരുമോ? (Will monkeypox spread like COVID?)
രാജ്യത്ത് മങ്കിപോക്സ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ആശങ്കയുണര്‍ത്തുന്ന ചോദ്യം, ഇത് കോവിഡ് പോലെ വ്യാപിക്കുമോ എന്നതാണ്.
എന്നാല്‍, കൊറോണ വൈറസ് പോലെ മങ്കിപോക്സ് പകരില്ല എന്നും അതിനാൽ ഇത് ഒരു പകര്‍ച്ചവ്യാധിയായി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത പരിമിതമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. എന്നാല്‍ രോഗം ബാധിച്ച മനുഷ്യനുമായോ മൃഗങ്ങളുമായോ ഇടപെടുമ്പോള്‍ രോഗം പകരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. വര്‍ഷങ്ങള്‍ക്കൊണ്ട് മങ്കിപോക്സ് വൈറസിനും നിരവധി മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ടാവാം. എന്നാല്‍, പകർച്ചവ്യാധിയോ അല്ലെങ്കില്‍ ഗുരുതരമോ, മാരകമോ ആയി കണക്കാക്കാവുന്ന തരത്തിലുള്ള മ്യൂട്ടേഷന്‍ സംഭവിച്ച വകഭേദങ്ങളോ ഈ വൈറസില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ, കൊറോണ വൈറസ് പോലെ മങ്കിപോക്സ് മാരകമല്ലെങ്കിലും വൈറസിനെതിരെ സ്വയം പരിരക്ഷിക്കാൻ ആളുകൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...