Monkeypox Update: ഐസൊലേഷന്‍, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി WHO

നിരവധി രാജ്യങ്ങളില്‍ മങ്കിപോക്സ്  വ്യാപിച്ചതോടെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യസംഘടന.  ഐസൊലേഷനില്‍ കഴിയുക, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടന പ്രധാനമായും മുന്നോട്ടു വച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 09:17 AM IST
  • മങ്കിപോക്സ് രോഗ സാധ്യതയുള്ള പുരുഷൻമാർ തൽക്കാലം ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന
Monkeypox Update: ഐസൊലേഷന്‍, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി WHO

Monkeypox Update: നിരവധി രാജ്യങ്ങളില്‍ മങ്കിപോക്സ്  വ്യാപിച്ചതോടെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യസംഘടന.  ഐസൊലേഷനില്‍ കഴിയുക, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടന പ്രധാനമായും മുന്നോട്ടു വച്ചത്.

ലോകമെമ്പാടും മങ്കിപോക്സ് (കുരങ്ങുപനി) ഭീഷണി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ രോഗ സാധ്യതയുള്ള പുരുഷൻമാർ തൽക്കാലം ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിര്‍ദ്ദേശിച്ചു. അടുത്തിടെ, ലോകാരോഗ്യ സംഘടന  മങ്കിപോക്സ് പകർച്ചവ്യാധിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം പുറത്തുവന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവ. 

Also Read:  Monkeypox Update: ഛത്തീസ്ഗഢിലും മങ്കിപോക്സ്? രണ്ടുപേര്‍ നിരീക്ഷണത്തില്‍ 

അതേസമയം, രാജ്യത്ത് ഇതുവരെ 4 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കേരളത്തില്‍ 3 കേസുകളും തലസ്ഥാനത്ത് 1 കേസുമാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍, ഡല്‍ഹിയിലും ഛത്തീസ്ഗഢിലും രണ്ട് സംശയാസ്പദമായ കേസുകളും ഉണ്ട്. ഈ രോഗികളുടെ പരിശോധനാഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. 

Also Read:  Monkeypox Update: ഡല്‍ഹിയില്‍ മങ്കിപോക്സ് കേസ് വീണ്ടും? ഒരാള്‍ കൂടി ആശുപത്രിയിൽ 

അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സംശയിക്കുന്ന സാഹചര്യത്തില്‍  കുരങ്ങുപനി വൈറസിനെതിരെ എത്രയും പെട്ടെന്ന് വാക്‌സിൻ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്.  

വാക്‌സിൻ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിന്‍റെ ഭാഗമായി വാക്സിൻ വികസിപ്പിക്കുന്നതിനും ഡയഗ്നോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കുന്നതിനും സംയുക്തമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് പരിചയസമ്പന്നരായ വാക്സിൻ നിർമ്മാതാക്കളിൽ നിന്നും ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് (IVD) കിറ്റ് നിർമ്മാതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ EOI കളെ ക്ഷണിച്ചു. ഓഗസ്റ്റ് 10ന്  മുന്‍പായി  EOI സമര്‍പ്പിക്കണം. 

നിരവധി സംസ്ഥാനങ്ങളില്‍  മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും  അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ ചരിത്രമുള്ള ആളുകൾ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇവയാണ്..

 21 ദിവസത്തെ ഐസൊലേഷൻ, മാസ്ക് ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, മുറിവുകൾ പൂർണ്ണമായി മൂടുക, അവ പൂർണ്ണമായും സുഖപ്പെടുന്നതിനായി കാത്തിരിക്കുക എന്നിവ ഉൾപ്പെടുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ മെയ് മാസത്തിൽ പുറപ്പെടുവിച്ചിരുന്നു.  അവ പാലിക്കാൻ  കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News