Monkeypox Update: ഛത്തീസ്ഗഢിലും മങ്കിപോക്സ്? രണ്ടുപേര്‍ നിരീക്ഷണത്തില്‍

രാജ്യത്ത് മങ്കിപോക്സ്  ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിക്കുന്നതായി സൂചനകള്‍... കേരളത്തിനും ഡല്‍ഹിയ്ക്കും പിന്നാലെ ഇപ്പോള്‍ ഛത്തീസ്ഗഢിലാണ്  മങ്കിപോക്സ് എത്തിയതായി സംശയിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 01:44 PM IST
  • സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് മങ്കിപോക്സ് പിടിപ്പെട്ടതായി സംശയിക്കുന്നതായി ഛത്തീസ്ഗഢ് ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Monkeypox Update: ഛത്തീസ്ഗഢിലും മങ്കിപോക്സ്? രണ്ടുപേര്‍ നിരീക്ഷണത്തില്‍

Monkeypox Update: രാജ്യത്ത് മങ്കിപോക്സ്  ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിക്കുന്നതായി സൂചനകള്‍... കേരളത്തിനും ഡല്‍ഹിയ്ക്കും പിന്നാലെ ഇപ്പോള്‍ ഛത്തീസ്ഗഢിലാണ്  മങ്കിപോക്സ് എത്തിയതായി സംശയിക്കുന്നത്. 

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് മങ്കിപോക്സ് പിടിപ്പെട്ടതായി സംശയിക്കുന്നതായി ഛത്തീസ്ഗഢ് ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു പേരും വ്യത്യസ്ത ജില്ലയിലുള്ളവരാണ്. ഒരാള്‍  ദുർഗ് ജില്ലയില്‍നിന്നും മറ്റൊരാള്‍ കാങ്കർ ജില്ലയിൽനിന്നുമാണ്. രണ്ടുപേരുടെയും  സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

Also Read:  Monkeypox Update: ഡല്‍ഹിയില്‍ മങ്കിപോക്സ് കേസ് വീണ്ടും? ഒരാള്‍ കൂടി ആശുപത്രിയിൽ 

സംസ്ഥാനത്ത് മങ്കിപോക്സ് എത്തിയതായി സംശയം ഉടലെടുത്തതോടെ ആരോഗ്യവകുപ്പ്  ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദുർഗ് ജില്ലയില്‍നിന്നുള്ള യുവാവ്‌ അടുത്തിടെ ഗള്‍ഫ്  രാജ്യത്തുനിന്നും മടങ്ങിയെത്തിയതായിരുന്നു എന്നാണ് സൂചന.   

Also Read:  Monkeypox: കോവിഡ് പോലെ മങ്കിപോക്സ് പടരുമോ? വിദഗ്ധര്‍ പറയുന്നത് എന്താണ്?

കാങ്കറിൽ, 13 വയസ്സുള്ള കുട്ടിയിലാണ് മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിരിയ്ക്കുന്നത്.  
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കുട്ടിയെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.  കൂടാതെ, കുട്ടിയുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മങ്കിപോക്സ് സംശയിക്കുന്ന രോഗികളുടെ ശരീരത്തില്‍ ചുവന്ന പാടുകളും  വീക്കവും ഉണ്ട്.  ഇവരെ പരിശോധിച്ച ഡോക്ടര്‍  ഇത്  മങ്കിപോക്സ് ലക്ഷണമല്ലെന്നാണ് വിലയിരുത്തിയത്. എന്നിരുന്നാലും സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചിരിയ്ക്കുകയാണ്. റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. 

രോഗം സംശയിക്കുന്ന യുവാവ്‌ അടുത്തിടെ ഗള്‍ഫ് രാജ്യത്തുനിന്നും മടങ്ങിയെത്തിയതാണ് എന്നത്  ആശങ്ക കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ്. ആരോഗ്യവകുപ്പ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കൂടാതെ, കുരങ്ങുപനിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും അവർക്ക് മുന്നറിയിപ്പ് നൽകാനും ഡോക്ടർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം, രാജ്യത്ത് ഇതുവരെ 4 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. അതില്‍ 3 രോഗികള്‍ കേരളത്തിലും ഒരാള്‍ ഡല്‍ഹിയിലുമാണ്. കൂടാതെ, കുരങ്ങുപനി സംശയിക്കുന്ന ഒരാളെ ഡല്‍ഹി യിലെ LNJP ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. രോഗിയുടെ സാമ്പിൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിയ്ക്കുകയാണ്, റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.  

കേരളത്തിനും  ഡല്‍ഹിയ്ക്കും പിന്നാലെ  ഇപ്പോള്‍ ഛത്തീസ്ഗഢിലും മങ്കിപോക്സ് സ്ഥിരീകരിച്ചതായുള്ള സൂചനകള്‍  രാജ്യത്തെ വീണ്ടും ആശങ്കയിലേയ്ക്ക് നയിയ്ക്കുകയാണ്..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News