Mithun Chakraborty: ദാദാസാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് താരം മിഥുൻ ചക്രവർത്തിക്ക്

ഒക്ടോബർ 8ന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 30, 2024, 11:36 AM IST
  • ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്
  • ഒക്ടോബർ 8ന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും
  • ആദ്യസിനിമയിൽ തന്നെ ദേശീയ പുരസ്കാരം നേടിയ ചുരുക്കം അഭിനേതാക്കളിലൊരാളാണ് മിഥുൻ ചക്രവർത്തി
Mithun Chakraborty: ദാദാസാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് താരം മിഥുൻ ചക്രവർത്തിക്ക്

രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. 

ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരി​ഗണിച്ച് അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സിൽ കുറിച്ചു. ഒക്ടോബർ 8ന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ്; മേക്കപ്പ് മാനേജർ സജീവിനെതിരെ കേസെടുത്ത് പൊൻകുന്നം പൊലീസ്

കഴിഞ്ഞ ജനുവരിയിൽ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. ആദ്യസിനിമയിൽ തന്നെ ദേശീയ പുരസ്കാരം നേടിയ ചുരുക്കം അഭിനേതാക്കളിലൊരാളാണ് മിഥുൻ ചക്രവർത്തി. മൃ​ഗയ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയത്.   

2023 ഡിസംബറിൽ സുമൻ ഘോഷ് സംവിധാനം ചെയ്ത ബം​ഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. 1976ൽ സിനിമാ ജീവിതം ആരംഭിച്ച അദ്ദേ​ഹം ഡിസ്കോ ഡാൻസർ, ജങ്, പ്രേം പ്രതി​ഗ്യാ, പ്യാർ ഝുക്ടാ നഹി തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News