ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നും 2.30 നും ഇടയിൽ ശക്തമായ മിഷോങ് ചുഴലിക്കാറ്റ് ദക്ഷിണ ആന്ധ്രാപ്രദേശ് തീരം പിന്നിട്ടു. ഒഡീഷയിലെ തെക്കൻ ജില്ലകളിലും കിഴക്കൻ തെലങ്കാനയിലും ജാഗ്രത തുടരുകയാണ്. ചെന്നൈയിലും പരിസരത്തും ഉണ്ടായ മഴയുമായി ബന്ധപ്പെട്ട വിവിധ അപകട സംഭവങ്ങളിൽ പന്ത്രണ്ടോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചതിനാൽ തിങ്കളാഴ്ച ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്.
മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയുടെ തെക്കൻ ജില്ലകളിലും ചൊവ്വാഴ്ച മഴ പെയ്തു. ചെന്നൈ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ആകെ 61,666 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചൊവ്വാഴ്ച രാവിലെ പറഞ്ഞു. ഏകദേശം 11 ലക്ഷം ഭക്ഷണ പാക്കറ്റുകളും ഒരു ലക്ഷം പാൽ പാക്കറ്റുകളും ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നഗരത്തിലെ വെള്ളപ്പൊക്ക ലഘൂകരണ പ്രവർത്തനങ്ങൾക്കായി ചെന്നൈ കോർപ്പറേഷൻ മറ്റ് ജില്ലകളിൽ നിന്ന് 5000 തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. ഈ തൊഴിലാളികൾ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ ഫാം ട്രാക്ടറുകളും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതും തുടരുകയാണ്.
ALSO READ: മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു..! അതീവ ജാഗ്രത, കനത്തമഴ തുടരുന്നു
80 ശതമാനം വൈദ്യുതി വിതരണവും 70 ശതമാനം മൊബൈൽ നെറ്റ്‌വർക്കുകളും ഇതിനകം പുനഃസ്ഥാപിച്ചതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച വൈകിട്ട് പറഞ്ഞു. ചെന്നൈയിൽ 42,747 സെൽ ഫോൺ ടവറുകളുണ്ടെന്നും അതിൽ 70 ശതമാനവും നിലവിൽ പ്രവർത്തനക്ഷമമാണെന്നും ദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശേഷിക്കുന്ന 30 ശതമാനവും വൈദ്യുതിയില്ലാത്തതിനാൽ പ്രവർത്തനക്ഷമമല്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ ചൊവ്വാഴ്ച ഭാഗികമായി പുനരാരംഭിച്ചു. ബുധനാഴ്ചയോടെ ചെന്നൈയിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിൻ സർവീസുകളും പുനരാരംഭിക്കാൻ ശ്രമിക്കുന്നതായി ദക്ഷിണ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ചെന്നൈയിൽ നിന്നുമുള്ള സർവീസുകൾ തിങ്കളാഴ്ച പൂർണമായി നിർത്തിവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.