Assembly Election 2023: മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒറ്റ ഘട്ടമായാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.
മേഘാലയയിൽ 60 മണ്ഡലങ്ങളിലേക്കും നാഗാലാന്‍ഡില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മേഘാലയയിലും നാഗാലാൻഡിലും ഇന്ന് രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിച്ചു. വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക.
നാഗാലാന്‍ഡില്‍ ഒരു മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലായി ചുരുങ്ങിയത്. സുൻഹെബോട്ടോ ജില്ലയിലെ അകുലുട്ടോ സീറ്റ് ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎൽഎയുമായ കഷെറ്റോ കിനിമി എതിരില്ലാതെ വിജയിച്ചിരുന്നു.
നാഗാലാൻഡിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ബിജെപിയും 40:20 എന്ന നിലയിലാണ് സീറ്റ് പങ്കിടുന്നത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യും സഖ്യകക്ഷിയായ ബിജെപിയും ചേര്‍ന്നുള്ള സഖ്യം അധികാരത്തില്‍ തുടരുമെന്ന പൂര്‍ണ്ണ ഉറപ്പിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2003 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് 23 സ്ഥാനാർഥികൾ മാത്രമാണുള്ളത്. കോൺഗ്രസും നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) 45 സ്ഥാനാർത്ഥികളെപോലും നിർത്താന്‍ പോലും പാടുപെടുണ അവസ്ഥയായിരുന്നു.
നാഗാലാൻഡിലെ വോട്ടർമാരിൽ 6,47,523 പുരുഷന്മാരും 6,49,876 സ്ത്രീകളും ഉൾപ്പെടുന്നു. 2,291 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിരിയ്ക്കുന്നത്. നാഗാലാൻഡില്‍ 4 സ്ത്രീകളും 19 സ്വതന്ത്രരുമുൾപ്പെടെ 183 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.
ഇത്തവണ മേഘാലയയിൽ ബിജെപിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) തനിച്ച് മത്സരിക്കുകയാണ്. 'സഖ്യ സർക്കാരിലെ ആറു പാർട്ടികളിൽ ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ത'ങ്ങൾ ഉറപ്പാക്കിയ സ്ഥിരതയും വികസനവും ജനങ്ങൾ മനസ്സിൽ സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേഘാലയ മുഖ്യമന്ത്രിയും എൻപിപി മേധാവിയുമായ കോൺറാഡ് കെ സാങ്മ പറഞ്ഞു.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻപിപിക്ക് 19 സീറ്റുകളും കോൺഗ്രസിന് 21 സീറ്റുകളും ഭാരതീയ ജനതാ പാർട്ടിയ്ക്ക് രണ്ട് സീറ്റും ലഭിച്ചിരുന്നു. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) ആറ് സീറ്റുകൾ നേടി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും യുഡിപിയുടെയും ബിജെപിയുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെ എൻപിപിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാർ രൂപീകരിയ്ക്കുകയായിരുന്നു.
നാലു വർഷത്തിനുള്ളിൽ 21 എംഎൽഎമാരെയും നഷ്ടപ്പെട്ട കോൺഗ്രസിനെയാണ് മേഘാലയയിൽ കാണാനാകുക. മുൻ മുഖ്യമന്ത്രി മുകുൾ എം സാങ്മയുടെ നേതൃത്വത്തില്‍ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമായിരുന്നു. ബാക്കിയുള്ള കോൺഗ്രസ് എംഎൽഎമാർ മറ്റ് പാർട്ടികളിലും ചേർന്നു ടിഎംസിയാണ് ഇപ്പോള്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം.
മേഘാലയയിൽ 60 മണ്ഡലങ്ങളിലായി 375 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...