തോല്‍ക്കാനായ് ജനിച്ചവന്‍...!! സേലം സ്വദേശി കെ പത്മരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ലക്ഷ്യം വേറെ

ജീവിതത്തിലായാലും മത്സരങ്ങളിലായാലും  ജയിക്കുക  എന്നതാണ് ഏവരുടെയും ആഗ്രഹവും ലക്ഷ്യവും... പരാജയത്തില്‍ നിന്നും പാഠം പഠിച്ച് മുന്നേറുക എന്നത് തന്നെ ഇന്ന് ആളുകളെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്

Written by - Zee Malayalam News Desk | Last Updated : Mar 16, 2021, 01:23 PM IST
  • മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ (Limca Book of Record) ഇടം പിടിച്ചയാളാണ് കെ പത്മരാജന്‍
  • 61 വയസുകാരനായ കെ പത്മരാജന്‍ ഇതിനോടകം 216 തിരഞ്ഞെടുപ്പുകളിലാണ് മത്സരിച്ച് "പരാജയം" ഏറ്റുവാങ്ങിയത്.
  • ഇദ്ദേഹത്തിന്‍റെ അടുത്ത ഏറ്റുമുട്ടലും ഏറെ നിര്‍ണ്ണായകമാണ്. അദ്ദേഹത്തിന്‍റെ അടുത്ത എതിരാളി കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്....!!
തോല്‍ക്കാനായ്  ജനിച്ചവന്‍...!! സേലം സ്വദേശി കെ പത്മരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ലക്ഷ്യം വേറെ

Selam: ജീവിതത്തിലായാലും മത്സരങ്ങളിലായാലും  ജയിക്കുക  എന്നതാണ് ഏവരുടെയും ആഗ്രഹവും ലക്ഷ്യവും... പരാജയത്തില്‍ നിന്നും പാഠം പഠിച്ച് മുന്നേറുക എന്നത് തന്നെ ഇന്ന് ആളുകളെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ആത്യന്തിക ലക്ഷ്യം വിജയമാണ്. ആ അവസരത്തിലാണ് തമിഴ് നാട്, (Tamil Nadu)  സേലം  (Selam) സ്വദേശിയായ കെ പത്മരാജന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. പത്മരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോൽക്കാനായാണ്....!!

61 വയസുകാരനായ   കെ പത്മരാജന്‍ (K Padmarajan)   ഇതിനോടകം  216 തിരഞ്ഞെടുപ്പുകളിലാണ് (Assembly Elections)  മത്സരിച്ച് "പരാജയം" ഏറ്റുവാങ്ങിയത്.  ഇദ്ദേഹത്തിന്‍റെ അടുത്ത ഏറ്റുമുട്ടലും ഏറെ നിര്‍ണ്ണായകമാണ്. അദ്ദേഹത്തിന്‍റെ അടുത്ത എതിരാളി  കേരള മുഖ്യമന്ത്രി  പിണറായി വിജയനാണ്....!!

മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും പരാജയം  ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍  (Limca Book of Record) ഇടം പിടിച്ചയാളാണ് കെ പത്മരാജന്‍. ഇദ്ദേഹം മത്സരിക്കുന്നതും പ്രമുഖര്‍ക്കെതിരെ മാത്രമാണ്.  ആരും അമ്പരന്നുപോകും ഇദ്ദേഹത്തിന്‍റെ എതിരാളികളുടെ ലിസ്റ്റ് കേട്ടാല്‍...  പ്രധാനമന്ത്രി നരേന്ദ്രമോദി, മൻമോഹൻ  സിംഗ്,  അടല്‍ ബിഹാരി  വാജ്പേയി, പി.വി നരസിംഹറാവു, ജെ ജയലളിത, എം കരുണാനിധി, വൈ.എസ് രാജശേഖര റെഡ്ഡി, കെ. കരുണാകരൻ, എ. കെ ആന്‍റണി , എസ്.എം കൃഷ്ണ, രാഹുൽ ഗാന്ധി ഇങ്ങനെയാണ് ആ പ്രമുഖരുടെ  പട്ടിക.

1988ല്‍ തമിഴ് നാട്ടിലെ   മേട്ടൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു പത്മരാജന്‍റെ കന്നിയങ്കം കുറിച്ചത്.  ഇദ്ദേഹം മത്സരിച്ച ഒരു തിരഞെടുപ്പില്‍ പോലും  കെട്ടിവച്ച കാശ് തിരികെ കിട്ടിയില്ല എന്നതാണ് വസ്തുത.  എന്നിരുന്നാലും അദ്ദേഹം  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒഴിവാക്കില്ല... ഇലക്ഷന്‍ കി൦ഗ്  ഫെയിലിയര്‍  (Election King Failure) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയാണ് തന്‍റെ  അടുത്ത ലക്ഷ്യമെന്നാണ് അദ്ദേഹം  പറയുന്നത്...!!

പരാജയപ്പെടനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും  പത്മരാജന്‍ പറയുന്നു. വെല്ലുവിളികള്‍ ഏറെയാണ്‌, എന്നാലും തിരഞ്ഞെടുപ്പ് പോരാട്ടം ഉപേക്ഷിക്കാൻ തയാറല്ല, അദ്ദേഹം പറയുന്നു. 

Also read: Tamil Nadu Assembly Election 2021: യഥാര്‍ത്ഥ പടയാളി ഒന്നും ആഗ്രഹിക്കില്ല, പ്രചാരണം തുടങ്ങിയതിന് പിന്നാലെ മണ്ഡലം നഷ്ടമായതില്‍ പ്രതികരിച്ച് ഖുശ്ബു

മുന്‍പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കേട്ടിവയ്ക്കേണ്ട പണം കുറവായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി.  മുന്‍പ് നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക്  250   രൂപയായിരുന്നു, ഇന്നത്‌  10,000 രൂപയാണ്. കൂടാതെ  ലോക്‌സഭാ സീറ്റിലേക്ക് 500 രൂപയായിരുന്നത് ഇപ്പോള്‍  25,000 രൂപയായി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടനായി ഇതിനോടകം  30 ലക്ഷം രൂപയാണ് അദ്ദേഹം ചിലവഴിച്ചത്...!! 

പത്മരാജന്‍റെ 217ാം മത്സരമാണ്‌ പിണറായി വിജയനെതിരെ നടക്കാന്‍ പോകുന്നത്.   അതും തോല്‍ക്കാന്‍ വേണ്ടി തന്നെ.  

തോല്‍വി മാത്രം മുന്നില്‍ക്കണ്ടുകൊണ്ട്  തമിഴ് നാട്ടിലെ  നാല് മണ്ഡലങ്ങളില്‍ നിന്ന് കൂടി ഇത്തവണ പത്മരാജന്‍  ജനവിധി തേടുന്നുണ്ട്...  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News