മൈസൂരു: രാജ്യമെങ്ങും നിലവിൽ ചർച്ചയാകുന്നത് രാമ നഗരമായ അയോധ്യയിൽ സ്ഥാപിക്കാൻ പോകുന്ന അഞ്ചുവയസുകാരനായ രാംലല്ലയുടെ വിഗ്രഹത്തെ കുറിച്ചാണ് എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. എംബിഎക്കാരൻ കൂടിയായ മൈസൂരു ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാമലല്ലയുടെ വിഗ്രഹമായിരിക്കും അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് വ്യക്തമാക്കിയത്.
Also Read: Ram Mandir: അഞ്ചുവയസുകാരനായ രാംലല്ലയെ കൊത്തിമിനുക്കി കർണാടക സ്വദേശി അരുൺ യോഗിരാജ്
കേദാർനാഥിലെ ആദി ശങ്കരാചാര്യരുടെ വിഗ്രഹം, ഡൽഹി ഇന്ത്യാ ഗേറ്റിന് സമീപമുള്ള സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ തുടങ്ങിയവ അരുൺ യോഗിരാജിന്റെ തന്നെ സൃഷ്ടികളാണ്. ദൈവികത നിലനിർത്തിക്കൊണ്ട് ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം നിർമ്മിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നും അരുൺ യോഗിരാജ് നേരത്തെ പറഞ്ഞിരുന്നു. ശിൽപ്പി കുടുംബത്തിൽ ജനിച്ച യോഗിരാജ് 11 വയസു മുതൽ പിതാവിനെ ശിൽപ്പ നിർമ്മാണത്തിൽ സഹായിച്ചിരുന്നു. ശേഷം എംബിഎ ബിരുദം നേടിയ യോഗിരാജ് കുറച്ചുകാലം സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയശേഷം പിന്നീട് പിതാവിന്റെ വഴിയേ ശില്പങ്ങളുടെ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.
Also Read: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ, വിരാട് കോഹ്ലിയ്ക്കും അനുഷ്‌ക ശർമ്മയ്ക്കും ക്ഷണക്കത്ത്
51 ഇഞ്ച് ഉയരമുള്ള ശ്രീരാമന്റെ പ്രതിമയാണിതെങ്കിലും ഇതിൽ നമുക്ക് കാണാൻ കഴിയുന്നത് 5 വയസ്സുള്ള കുട്ടിയുടെ രൂപമാണ്. പക്ഷെ അമ്പും വില്ലും ഏന്തിയിട്ടുമുണ്ട്. കർണാടകയിൽ നിന്നുള്ള കൃഷ്ണശിലയാണ് വിഗ്രഹനിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ശിലകൾ കൊണ്ടുവന്നത് ഉഡുപ്പിയിൽ നിന്നാണ്. മുത്തച്ഛനിൽ നിന്നും അച്ഛനിൽ നിന്നും ശിൽപ നിർമ്മാണം പഠിച്ച അരുൺ 1000 ത്തിലധികം ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ശ്രീരാമന്റെ ഈ വിഗ്രഹം കൊത്തിയെടുക്കാൻ കഴിഞ്ഞ ആറ് മാസത്തെ സമയമാണ് അരുൺ എടുത്തത്. ആ കഴിഞ്ഞ ആറ് മാസങ്ങൾ എന്റെ മകന് വനവാസം പോലെയായിരുന്നുവെന്നാണ് അരുൺ യോഗിരാജിന്റെ അമ്മ പറയുന്നത്. തന്റെ കൈകളിലൂടെ ഭഗവാന്റെ മുഖം തെളിയാൻ അനുഗ്രഹിക്കണമെന്നായിരുന്നു രാമവിഗ്രഹം തയ്യാറാക്കുന്നതിന് മുൻപ് അദ്ദേഹം നടത്തിയ പ്രർത്ഥന എന്നാണ് അരുണിന്റെ ഭാര്യ വിജേത യോഗിരാജ് പറഞ്ഞത്.
Also Read: KS Chithra Controversy: കെ എസ് ചിത്രക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ഖുശ്ബു രംഗത്ത്
ജനുവരി 22നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മികാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാംലല്ലയുടെ വിഗ്രഹം 18-ന് ഗർഭഗൃഹത്തിലെത്തിച്ച് പൂജാവിധികൾ ആരംഭിക്കും. നേരത്തെ അരുൺ യോഗിരാജ് നിർമ്മിച്ച് വിഗ്രഹമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിൽ ഇന്ന് ആരംഭിച്ചു. യജ്ഞങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് 120 സന്ന്യാസിമാരാണ്. നാളെ രാംലല്ലയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോധ്യയിലെത്തും അതുപോലെ സരയൂ നദിയിലെ ജലം വഹിച്ചുകൊണ്ടുള്ള കലശവും ക്ഷേത്രത്തിലെത്തും. 18-ന് ഗണേശ അംബിക പൂജ, വരുൺ പൂജ, മാതൃകാ പൂജ, ബ്രാഹ്മണ വരൻ, വാസ്തു പൂജ എന്നിവയോടെ ഔപചാരിക ചടങ്ങുകൾ ആരംഭിക്കും. 19-ന് ആഴി പൂജയ്‌ക്ക് ശേഷം നവ വിഗ്രഹം സ്ഥാപിക്കും. പിറ്റേന്ന് ശ്രീകോവിൽ സരയൂജലം ഉപയോഗിച്ച് കഴുകി അന്നാധിവാസ ചടങ്ങുകളും നടത്തും. 21-ന് രാംലല്ല വിഗ്രഹം 125 കലശങ്ങളിൽ കുളിപ്പിക്കും. തുടർന്ന് 22-ന് ഉച്ചയ്‌ക്ക് 12:30 നാകും പ്രാണ പ്രതിഷ്ഠ നടത്തുക. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കും. 23 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.