Earthquake In China: ചൈനയിൽ ശക്തമായ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി

Earthquake Reported In China: ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായതായും റിപ്പോർട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 06:52 AM IST
  • ചൈനയില്‍ വൻ ഭൂചലനം
  • റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനം തെക്കൻ ഷിൻജിയാങ് മേഖലയിലാണ് ഉമുണ്ടായത്
  • ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29 നായിരുന്നു സംഭവം
Earthquake In China: ചൈനയിൽ ശക്തമായ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി

ബെയ്ജിങ്: ചൈനയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനം തെക്കൻ ഷിൻജിയാങ് മേഖലയിലാണ് ഉമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29 നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശ നഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Also Read: അഫ്​ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു

ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായതായും റിപ്പോർട്ടുണ്ട്.  ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമായ ഉച്ച്ടർപാൻ കൗണ്ടിയാണ്.  6.2 തീവ്രതയിലാണ് കിർഗിസ്ഥാൻ മേഖലയിൽ ഉണ്ടായത്.

Also Read: ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ ലഭിക്കും സർവ്വൈശ്വര്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

ചൈനയിൽ ഭൂകമ്പത്തിന് പിന്നാലെ 14 തുടർ ചലനങ്ങളും രേഖപ്പെടുത്തി.  ഇതിൽ ഒരെണ്ണം 5 തീവ്രത രേഖപ്പെടുത്തിയിരുന്നു എന്ൻ റിപ്പോർട്ട്.  ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായതായി റിപ്പോർട്ടുണ്ട്.  സംഭവത്തിൽ കാണാതായ 47 പേർക്കായി തിരച്ചിൽ തുടരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News