Viral Video‌| ഇരുകൈയും വിട്ട് ചുമടുമായി സൈക്കിൾ യാത്ര

ചുമട് തലയിൽ വച്ച് യുവാവ് സൈക്കിൾ കൈകൾ ഉപയോഗിക്കാതെ ചവിട്ടി നീങ്ങുന്നു. യാത്രയില്‍ ഒരിടത്തും ഇയാള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ പിടിക്കുന്നില്ല. വീഡിയോ പങ്കുവച്ച്‌ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

Written by - Zee Malayalam News Desk | Last Updated : Mar 29, 2022, 08:10 PM IST
  • തലയില്‍ വലിയ ചുമടുമായി സൈക്കിളില്‍ ഇരുകൈകളും വിട്ട് സഞ്ചരിക്കുന്ന യുവാവ്
  • യാത്രയില്‍ ഒരിടത്തും ഇയാള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ പിടിക്കുന്നില്ല
  • ആനന്ദ് മഹീന്ദ്രയാണ് ദൃശ്യങ്ങൾ ട്വിറ്ററില്‍ പങ്കുവച്ചത്
Viral Video‌| ഇരുകൈയും വിട്ട് ചുമടുമായി സൈക്കിൾ യാത്ര

തുണിക്കെട്ട് തലയിൽ വെച്ച് ഇടുങ്ങിയ റോഡിലൂടെ യുവാവ് സൈക്കിൾ കൈകൾ ഉപയോഗിക്കാതെ അനായാസമായി ചവിട്ടി നീങ്ങുന്നതും  വളവുകൾ തിരിയുന്നതും വീഡിയോയിൽ കാണാം. യാത്രയില്‍ ഒരിടത്തും ഇയാള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ പിടിക്കുന്നില്ല.

തലയില്‍ വലിയ ചുമടുമായി സൈക്കിളില്‍ ഇരുകൈകളും ഉപയോഗിക്കാതെ  അനായാസം സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച്‌ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ചെറിയ ഒരു ഗ്രാമത്തില്‍ ഇടുങ്ങിയ വഴിയിലൂടെ സ‍ഞ്ചരിക്കുന്ന കുട്ടിയെ അത്ഭുതത്തോടെയാണ് ആളുകൾ നോക്കുന്നത്. കുട്ടിയുടെ പുറകിൽ കാറിലെത്തിയ ആളാണ് വീഡിയോ പകർത്തിയത്. ഇത് കണ്ടതിന് ശേഷമാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. തലയിലെ വലിയ ചുമട് രണ്ട് കൈകൾ കൊണ്ട് താങ്ങിപിടിച്ചാണ് യുവാവ് സൈക്കിളില്‍ സഞ്ചരിച്ചിരുന്നത്. വീഡിയോയിൽ കാണുന്നത് പോലെ ഒരിടത്തും ഇയാള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ പിടിക്കുന്നില്ല എന്നതാണ് യാത്രയെ ശ്രദ്ധേയമാക്കുന്നത്.

ഈ മനുഷ്യന്‍ ഒരു മനുഷ്യ സെഗ്വേയാണ്, 'ശരീരത്തില്‍ ഒരു സ്വാഭാവികമായി തുലനം നിലനിര്‍ത്താന്‍ കഴിയുന്ന ഉപകരണമുള്ള മനുഷ്യന്‍". പക്ഷേ എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്, അദ്ദേഹത്തെപ്പോലെ കഴിവുള്ള ജിംനാസ്റ്റുകള്‍/കായിക താരങ്ങൾ നമ്മുടെ നാട്ടില്‍ ഉണ്ട്, എന്നാല്‍ അവര്‍ മുൻനിരയിലേക്ക് എത്തുകയോ അവർക്ക് വേണ്ടത്ര  പരിശീലനം കിട്ടുകയോ  ചെയ്യുന്നില്ല എന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്.

 

ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഏകദേശം 4 ലക്ഷത്തിന് മുകളിൽ ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്. ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍  വളരെ സജീവമാണ്. വിവിധ തരത്തിലുള്ള പോസ്റ്റുകള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. ആളുകളെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരിക്കും അദ്ദേഹത്തിന്റെ പോസ്റ്റുകൾ. വ്യത്യസ്തമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നവവരെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റുകളും അദ്ദേഹം പങ്കുവെക്കാറുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News