Manish Sisodia Update: സിബിഐ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ, 3:50 ന് വാദം കേൾക്കും

Manish Sisodia Update: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഗ്വിയാണ് സമീപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 01:32 PM IST
  • ഡല്‍ഹി എക്‌സൈസ് നയം അഴിമതിക്കേസിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ചയാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
Manish Sisodia Update: സിബിഐ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ, 3:50 ന് വാദം കേൾക്കും

 New Delhi: സിബിഐ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് (ചൊവ്വാഴ്ച) 3:50 ന് വാദം കേൾക്കും.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഗ്വിയാണ് സമീപിച്ചത്.  ഹൈക്കോടതിയെ സമീപിക്കാതെ, നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിയ്ക്കുകയുണ്ടായി. ഇതിന് മറുപടിയായി വിനോദ് ദുവ കേസിലെ സുപ്രീംകോടതി ഇടപെടല്‍ സിസോദിയയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

Also Read:  Manish Sisodia Arrest: മനീഷ് സിസോദിയ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ഡല്‍ഹി എക്‌സൈസ് നയം അഴിമതിക്കേസിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ചയാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇപ്പോൾ റദ്ദാക്കപ്പെട്ടിരിയ്ക്കുന്ന മദ്യനയ കേസിൽ തിങ്കളാഴ്ച ഡൽഹി കോടതി സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അതനുസരിച്ച്  മാർച്ച് 4 വരെ  സിസോദിയ CBI കസ്റ്റഡിയില്‍ തുടരും.    

Also Read:  Churchgate Railway Station Rename: മുംബൈയിലെ ഐക്കണിക് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്‍റെ  പേര് മാറുന്നു..!! ആരാണ് ചിന്തമൻറാവു ദേശ്മുഖ്? അറിയാം
 
മദ്യ നയത്തില്‍ മാറ്റം കൊണ്ടുവരാന്‍ പുതിയ കാബിനറ്റ് കുറിപ്പ് ഇടാൻ സിസോദിയ വാക്കാൽ സെക്രട്ടറിയോട് നിർദ്ദേശിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് കേന്ദ്ര അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പങ്കജ് ഗുപ്ത വാദിച്ചിരുന്നു. എക്‌സൈസ് നയത്തിനായി കാബിനറ്റ് രൂപീകരിച്ച മന്ത്രിമാരുടെ സംഘത്തിന്‍റെ തലവനായിരുന്നു അദ്ദേഹം. ലാഭ മാർജിൻ 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി. എന്തുകൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പങ്കജ് ഗുപ്ത പറഞ്ഞു. 

നടപടികളില്‍ സിസോദിയ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നൽകുന്നതെന്നും മദ്യം കുംഭകോണക്കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും CBI അവകാശപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19 ന് സിസോദിയയെ  വിളിപ്പിച്ചിരുന്നുവെങ്കിലും ഡൽഹി ബജറ്റ് ഉദ്ധരിച്ച് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെന്നും ഏജൻസി പറഞ്ഞു. 

അതേസമയം, ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിക്ഷേധിച്ച് 
എഎപി നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.  ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും തിങ്കളാഴ്ച വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. സിസോദിയയുടെ അറസ്റ്റ്  പകപോക്കലാണ് എന്നും എത്രയും വേഗം മോചിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News