ഇംഫാല്‍: Manipur Elections 2022: മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന്പോളിംഗ് നടക്കുന്നത്. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
Polling for second phase of Manipur elections today, fate of 92 candidates to be sealed
Read @ANI Story | https://t.co/H2l4fPNBoD#ManipurElections #Manipur pic.twitter.com/Dw9DJAYsdK
— ANI Digital (@ani_digital) March 4, 2022
തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 1,247 പോളിംഗ് സ്‌റ്റേഷനുകളാണ് മണിപ്പൂരില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിംഗ് നടക്കുക. 8.38 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ജനവിധിയെഴുതുന്നത്.
Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! Retirement പ്രായവും പെൻഷൻ തുകയും വർധിപ്പിച്ചേക്കും!
കൊവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ അതായത് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും. മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നായിരുന്നു നടന്നത്. അന്ന് 38 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 78.30 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.
സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സിപിഐഎമ്മിനെയും, സിപിഐനെയും, ഫോര്‍വാര്‍ഡ് ബ്ലോക്കിനെയും, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും, ജനദാതള്‍(എസ്സ്)നെയും ഒപ്പംകൂട്ടി മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുവര്‍ അലയന്‍സ് (എംപിഎസ്എ) എന്ന സഖ്യമായാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്.
2017ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയേയും, നാഗാ പീപ്പിള്‍സ് ഫ്രണ്ടിനേയും എല്‍ജെപിയേയും ഒപ്പംകൂട്ടി ബിജെപി മണിപ്പൂരിന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.