Covid19: രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  എല്ലാ മുൻകരുതലുകളും നിലവിൽ സ്വീകരിക്കണം ജാഗ്രത പുലർത്തേണ്ടുന്നതും അത്യാവശ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : May 3, 2021, 10:09 AM IST
  • മാർച്ചിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു
  • തുടർന്നും രാജ്യം ലോക്ഡൗണിലേയ്ക്ക് പോയാൽ സാമ്പത്തിക പ്രതിസന്ധികൾ വർദ്ധിക്കും
  • സമ്മേളനങ്ങളും,പൊതു പരിപാടികളും പരമാവധി ഒഴിവാക്കണം
Covid19: രാജ്യത്ത് വീണ്ടും ലോക്ഡൗൺ  ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും ലോക്ഡൗൺ (Lock Down) ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരുകളോടെ സുപ്രീംകോടതി.കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌൺ ഏർപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെടുന്നത്.

ലോക്ഡൗണിലൂടെ  കോവിഡ് (Covid) കുറയ്ക്കാൻ സാധിക്കുമെന്നും  കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടത്.

Also ReadCovid പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി റഷ്യയും; റഷ്യൻ നിർമ്മിത വാക്സിൻ ഇന്ത്യയിലെത്തി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  എല്ലാ മുൻകരുതലുകളും നിലവിൽ സ്വീകരിക്കണം ജാഗ്രത പുലർത്തേണ്ടുന്നതും അത്യാവശ്യമാണ്. സമ്മേളനങ്ങളും,പൊതു പരിപാടികളും പരമാവധി ഒഴിവാക്കണം. ലോക്ഡൗൺ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെന്നും അതിനാൽ എല്ലാ മുൻകരുതലുകളും എടുത്തശേഷം മാത്രമേ ലോക്ഡൗൺ ഏർപ്പെടുത്താവു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ALSO READ : Covid Second Wave: പ്രതിദിന കോവിഡ് കണക്കുകളിൽ വീണ്ടും ഇന്ത്യക്ക് റെക്കോർഡ്;4 ലക്ഷം കടന്ന് പ്രതിദിന രോഗബാധിതർ

കഴിഞ്ഞ മാർച്ചിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചു എന്നാണ് വിലയിരുത്തൽ. തുടർന്നും രാജ്യം ലോക്ഡൗണിലേയ്ക്ക് പോയാൽ സാമ്പത്തിക പ്രതിസന്ധികൾ വർദ്ധിക്കും എന്ന കാരണത്താലാണ് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താതിരിക്കുന്നത്.
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News