മുംബൈ : വിമത എംഎൽഎമാരെ തിരികെ പാർട്ടിയിലേക്കെത്തിക്കാനുള്ള നീക്കം കൈവിടാതെ ശിവസേന. അതിനായി കോൺഗ്രസ് എൻസിപി സഖ്യം വിടാൻ പോലും തയ്യറാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് അറിയിച്ചു. എന്നാൽ ഗുവാഹത്തിയിലുള്ള എംഎൽഎമാർ എല്ലാവരും തിരികെ മുംബൈയിലെത്തണമെന്നും ശിവസേനയിലെ എല്ലാ എംഎൽഎമാരും സഖ്യം അവസാനിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതും പരിഗണിക്കാമെന്നും റൗത് പറഞ്ഞു.
"ഗുവാഹത്തിയിൽ നിന്ന് ആശയവിനമയം നടത്താൻ സാധിക്കില്ല, അവർ നിർബന്ധമായും മുംബൈയിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തണം. എല്ലാ എംഎൽഎമാരും സഖ്യം വിടാൻ ആവശ്യപ്പെടുകയാണെങ്കിൽ അതും പരിഗണിക്കാൻ ഞങ്ങൾ തയ്യറാണ്. പക്ഷെ അതിനായി അവർ ഇവിടെയെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തണം" സഞ്ജയ് റൗത് പറഞ്ഞു.
അതേസമയം ശിവസേന നേതാവിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. എല്ലാ എംഎൽഎമാർ തിരികെ മുംബൈയിൽ എത്തണമെന്നാണ് സഞ്ജയ് റൗത് ആവശ്യപ്പെട്ടത്. സഖ്യത്തിന് ഏത് ചർച്ചയ്ക്കും തയ്യറാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജന ഖാർഗെ അറിയിച്ചു.
We're with them (Shiv Sena) to stop BJP from coming to power. This game is happening due to ED...Congress is ready for Floor test. We're with MVA & will remain. If they(Shiv Sena)want to form an alliance with anyone, we don't have a problem: Maharashtra Congress chief Nana Patole pic.twitter.com/xE7MvuL5L8
— ANI (@ANI) June 23, 2022
ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ വേണ്ടിയാണ് ശിവസേനയുമായി ചേർന്നത്. ഇതിനെല്ലാം തുടക്കം ഇഡിയിലൂടെയാണ്. വിശ്വാസ വോട്ടെടുപ്പിന് കോൺഗ്രസ് തയ്യാറാണ്. കോൺഗ്രസ് മാഹാ വികാസ് അഘാടിക്കൊപ്പമാണെന്നും ശിവസേനയ്ക്ക് വേറെ ആരുമായി സഖ്യം രൂപീകരിക്കണമെങ്കിൽ ആകാം തങ്ങൾക്ക് ഒരു പ്രശ്നവുമില്ല കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പട്ടോൾ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.