Lulu Group: ഉത്തര്‍ പ്രദേശിന്‍റെ മുഖച്ഛായ മാറ്റാന്‍ ലുലു ഗ്രൂപ്പ്, ഫുഡ് പാര്‍ക്കിന് സ്ഥലം അനുവദിച്ച് യുപി സര്‍ക്കാര്‍

ഉത്തര്‍ പ്രദേശിലും  വ്യാപാര ശൃംഖല കെട്ടിപ്പടുക്കാന്‍ ലുലു ഗ്രൂപ്പ്.  ഇരുകൈയും നീട്ടി സ്വീകരിച്ച് യോഗി സര്‍ക്കാര്‍....

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 03:59 PM IST
  • ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഫുഡ്‌ പാര്‍ക്ക് സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ചിരിയ്ക്കുകയാണ് യോഗി സര്‍ക്കാര്‍. 500 കോടിയുടെ പ്രോജക്റ്റ് ആണ് ഇത്.
Lulu Group: ഉത്തര്‍ പ്രദേശിന്‍റെ മുഖച്ഛായ മാറ്റാന്‍ ലുലു ഗ്രൂപ്പ്, ഫുഡ് പാര്‍ക്കിന് സ്ഥലം അനുവദിച്ച് യുപി സര്‍ക്കാര്‍

Noida, UP: ഉത്തര്‍ പ്രദേശിലും  വ്യാപാര ശൃംഖല കെട്ടിപ്പടുക്കാന്‍ ലുലു ഗ്രൂപ്പ്.  ഇരുകൈയും നീട്ടി സ്വീകരിച്ച് യോഗി സര്‍ക്കാര്‍....

ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഫുഡ്‌ പാര്‍ക്ക് സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ചിരിയ്ക്കുകയാണ് യോഗി സര്‍ക്കാര്‍.  500 കോടിയുടെ പ്രോജക്റ്റ് ആണ് ഇത്.

നോയിഡയില്‍ ആരംഭിക്കുന്ന  ഭക്ഷ്യസംസ്കരണ പ്ലാന്‍റിന് ഭൂമി അനുവദിച്ചുള്ള ഉത്തരവ്  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് യുപി സര്‍ക്കാര്‍ കൈമാറി.  

ഉത്തര്‍ പ്രദേശ്‌  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തില്‍ ഗ്രേറ്റര്‍ നോയിഡ ഡെവലപ്മെന്‍റ് സമിതി ചെയര്‍മാന്‍ നരേന്ദ്ര ഭൂഷണ്‍ ആണ് ഉത്തരവ് കൈമാറിയത്.  കൂടാതെ, ഭക്ഷ്യ സംസ്കരണ പാര്‍ക്കിന്‍റെ മാതൃകയും ചടങ്ങില്‍  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു.

500 കോടി മുതല്‍മുടക്കിലുള്ള ഈ വന്‍ പ്രോജക്ട്   8 മാസം കൊണ്ട്  പൂര്‍ത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഈ പ്രോജക്ടിന്‍റെ  ആദ്യഘട്ടത്തിലെ നിക്ഷേപമാണ് 500 കോടി. ഈ പദ്ധതിയിലൂടെ  700 പേര്‍ക്ക് നേരിട്ടും, 1500 പേര്‍ക്ക് പരോക്ഷമായും  ജോലി ലഭിക്കും. 

Also Read: തിരുവനന്തപുരത്തിന്റെ മുഖം മാറ്റാനെത്തിയ ലുലു മാൾ, കാണാം ചിത്രങ്ങൾ

20,000 ടണ്‍ പഴം, പച്ചക്കറികള്‍ കയറ്റുമതി ചെയ്യാനും, ഇത് ലോകമെങ്ങുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്നും  നേരിട്ട് പഴം, പച്ചക്കറികള്‍ ശേഖരിക്കും. 3,000 കോടിയോളം രൂപയാണ് ഈ പദ്ധതിയില്‍ നിന്നും   ലാഭം പ്രതീക്ഷിക്കുന്നത്.

അതേസമയം ലഖ്നൗവില്‍ പണി നടക്കുന്ന ലുലു മാള്‍ 2022 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്  ലുലു  ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. 

22 ലക്ഷം ചതുരശ്ര അടിയാണ് മാളിന്‍റെ വിസ്തീർണം. ലഖ്നൗ ഷഹീദ് റോഡിലുള്ള ഈ മാളില്‍   11 സിനിമ സ്ക്രീനുകള്‍, എന്റർടെയ്ൻമെന്റ് സെന്റർ, റെസ്റ്ററന്റുകൾ, 3,000 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം എന്നിവ ലഭ്യമായിരിയ്ക്കും.  
ഇന്ത്യയിലെ വലിയ മാളുകളില്‍ ഒന്നാണ് ഇത് എന്നാണ് വിലയിരുത്തല്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News