LPG Gas Cyliner for Rs 450: പുതുവർഷ സമ്മാനം!! ഈ സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറിന് വെറും 450 രൂപ!!

LPG Gas Cyliner for Rs 450:  ജനുവരി 1 മുതല്‍ എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ വില കുറയുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനം ഉജ്ജ്വല പദ്ധതിയുടെ 70 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് ഗുണം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 10:09 PM IST
  • 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് BJP സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ആ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുകയും ചെയ്തു.
LPG Gas Cyliner for Rs 450: പുതുവർഷ സമ്മാനം!! ഈ സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറിന് വെറും 450 രൂപ!!

LPG Gas Cyliner for Rs 450: പുതുവർഷത്തിന് മുമ്പ് സമ്മാനങ്ങളുടെ പെരുമഴ പെയ്യിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. പുതുവർഷം പിറക്കുന്നതിനുമുന്‍പ് പാചക വാതകവുമായി ബന്ധപ്പെട്ട ഒരു നല്ല വാർത്ത വന്നിരിക്കുകയാണ്. അതായത് പാചകവാതക വിലയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പുറത്തു വിട്ടിരിയ്ക്കുന്നത്.

Also Read:  Bharat Nyay Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര' ജനുവരി 14 മുതൽ

അതായത്, രാജസ്ഥാനിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വെറും 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കും.  സംസ്ഥാനത്തെ ഉജ്ജ്വല-ബിപിഎൽ ഗ്യാസ് കണക്ഷൻ ഉടമകൾക്കാണ് രാജസ്ഥാൻ സർക്കാർ ഈ പുതുവര്‍ഷ സമ്മാനം നൽകിയിരിയ്ക്കുന്നത്. 

Also Read: JN.1 Variant: ജെഎൻ.1 വകഭേദത്തിന്‍റെ ആദ്യ കേസ് ഡൽഹിയിൽ സ്ഥിരീകരിച്ചു, ജാഗ്രതയില്‍ ആരോഗ്യവകുപ്പ്  

ജനുവരി 1 മുതല്‍ എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ വില കുറയുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു. ജനുവരി 1 മുതല്‍ സ്ത്രീകൾക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനം ഉജ്ജ്വല പദ്ധതിയുടെ 70 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് ഗുണം ചെയ്യും. 
 
സംസ്ഥാന സർക്കാരിന് എത്രമാത്രം ബാധ്യതയുണ്ടാകും?
 
450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് BJP സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ആ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുകയും ചെയ്തു. നിലവിൽ കേന്ദ്ര സർക്കാർ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് 300 രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. നിലവിൽ 30 ലക്ഷം ഉപഭോക്താക്കൾ ഈ വിഭാഗത്തിന് കീഴിൽ സ്ഥിരമായി സിലിണ്ടര്‍ റീഫില്ലിംഗ് നടത്തുന്നുണ്ട്. ഈ രീതിയിൽ നോക്കിയാൽ സംസ്ഥാന സർക്കാരിന് പ്രതിമാസം 52 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി ഉണ്ടാകുന്നത്. 
 
കോൺഗ്രസ് സർക്കാർ 500 രൂപയ്ക്ക് സിലിണ്ടറുകൾ നൽകിയിരുന്നു.... 

നേരത്തെ, 2022 ഡിസംബർ 22 ന് 500 രൂപയ്ക്ക് LPG സിലിണ്ടറുകൾ പൊതുജനങ്ങൾക്ക് നൽകുമെന്ന്  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വാഗ്ദാനം ചെയ്തിരുന്നു. 2023 ഏപ്രിലിൽ, അദ്ദേഹം തന്‍റെ വാഗ്ദാനം നിറവേറ്റുകയും 500 രൂപയ്ക്ക് സിലിണ്ടറുകൾ നല്‍കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News