LPG Cylinder Update: എല്‍പിജി സിലിണ്ടര്‍ വെറും 500 രൂപയ്ക്ക്..!!

LPG Cylinder Update: സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ ഒരു വർഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകൾ, അതായത് ഒരു മാസം ഒരു സിലിണ്ടര്‍ എന്ന കണക്കില്‍  സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍, അതായത് 2023 ജനുവരി മുതല്‍ നല്‍കും. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 06:59 PM IST
  • സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ ഒരു വർഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകൾ, അതായത് ഒരു മാസം ഒരു സിലിണ്ടര്‍ എന്ന കണക്കില്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍, അതായത് 2023 ജനുവരി മുതല്‍ നല്‍കും.
LPG Cylinder Update: എല്‍പിജി സിലിണ്ടര്‍ വെറും 500 രൂപയ്ക്ക്..!!

Jaipur, Rajasthan:രാജസ്ഥാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അതായത്, അടുത്ത വര്‍ഷം മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള LPG സിലിണ്ടറിന് 500 രൂപ നല്‍കിയാല്‍ മതിയാകും.
   
തിങ്കളാഴ്ചയാണ് ഈ വലിയ പ്രഖ്യാപനം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നടത്തിയത്. "രാജ്യത്ത് വിലക്കയറ്റം അതിതീവ്രമാണ്, അതിനാല്‍, സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ ഒരു വർഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകൾ, അതായത് ഒരു മാസം ഒരു സിലിണ്ടര്‍ എന്ന കണക്കില്‍  സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍, അതായത് 2023 ജനുവരി മുതല്‍ നല്‍കും. സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ആരും നിഷേധിക്കരുത്", മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്  പറഞ്ഞു. അല്‍വറില്‍ നടന്ന ജനസഭയെ അഭിസംബോധന ചെയ്യവേ ആണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 

Also Read:  Update on Rs 1000 Notes: ആയിരത്തിന്‍റെ നോട്ടുകള്‍ തിരികെ വരുമോ? എന്താണ് സത്യം? 

തന്‍റെ  സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം  നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. ഇപ്പോൾ ഒരു കാര്യം മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ബാക്കി പ്രഖ്യാപനങ്ങൾ  ബജറ്റിൽ നടത്തും. ഉജ്ജ്വല യോജനയുടെ പേരിൽ എൽപിജി കണക്ഷനും ഗ്യാസ് സ്റ്റൗവും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്  വെറും നാടകമാണ്...... ഇപ്പോൾ ആ സിലിണ്ടറുകൾ കാലിയായി കിടക്കുന്നു. പാചകവാതകത്തിന്‍റെ വില 400 രൂപയിൽ നിന്ന് 1040 രൂപയായി വര്‍ദ്ധച്ചതിനാൽ ആരും വാങ്ങുന്നില്ല. ബിപിഎൽ പരിധിയിൽ വരുന്നവരോ ഉജ്ജ്വല യോജനയുമായി ബന്ധമുള്ളവരോ, ആകട്ടെ, ഏപ്രിൽ 1 മുതൽ അവർക്ക് 12 സിലിണ്ടറുകൾ ലഭിക്കും. നിലവിലെ വിലയായ 1040 രൂപയ്ക്ക് പകരം ഓരോ സിലിണ്ടറിനും വെറും 500 മാത്രം നല്‍കിയാല്‍ മതിയാകും. ഇത്തരത്തില്‍ 500 രൂപയ്ക്ക് 12 സിലിണ്ടാറുകളാണ് സര്‍ക്കാര്‍ നല്‍കുക. മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെ ഉദ്ധരിച്ച് Zee News റിപ്പോർട്ട് ചെയ്യുന്നു.

Also Read:  Pathan Row: നിങ്ങളുടെ മകള്‍ക്കൊപ്പമിരുന്ന് ചിത്രം കാണൂ, പത്താന്‍ വിവാദത്തില്‍ മധ്യപ്രദേശ് സ്പീക്കര്‍  

രാജസ്ഥാനില്‍ 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുന്നോടിയായി പ്രഖ്യാപനങ്ങളുടെ നീണ്ട നിരയാണ് സര്‍ക്കാര്‍ നിരത്തുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവ നേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് സര്‍ക്കാരിന്‍റെ  പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചപ്പോള്‍ പുതിയ ആശയങ്ങളുമായി എത്തുകയാണ് മുഖ്യമന്ത്രി... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

  

Trending News