ന്യൂഡൽഹി: LPG Cylinder Cashback: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം പൊതുജനങ്ങളുടെ നടു തകർക്കുന്നുവെന്നുവേണം പറയാൻ. പെട്രോൾ ഡീസൽ മുതൽ ഗാർഹിക സിലിണ്ടർ വരെയുള്ളവയുടെ വില തുടർച്ചയായി കുതിച്ചുയരുകയാണ്.
ഇതിനിടയിൽ നിങ്ങൾക്കിതാ ഒരു അടിപൊളി ഡീൽ വരുന്നു. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിൽ (LPG Gas) നിങ്ങൾക്ക് ഒരു നിശ്ചിത ക്യാഷ്ബാക്ക് ലഭിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം നൽകുന്ന പോക്കറ്റ്സ് ആപ്പ് (Pockets App) വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഈ അപ്ലിക്കേഷൻ ഐസിഐസിഐ (ICICI Bank) ബാങ്കുവഴിയാണ് പ്രവർത്തിക്കുന്നത്.
ഒരു മാസത്തിൽ 3 ബിൽ പേയ്‌മെന്റുകൾക്ക് ക്യാഷ് ബാക്ക് (Cash back on 3 bill payments in a month)
പോക്കറ്റ്സ് ആപ്പ് (Pockets App) വഴി നിങ്ങൾ 200 രൂപയോ അതിൽ കൂടുതലോ ബിൽ പേയ്മെന്റ് നടത്തുകയാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ഏതെങ്കിലും പ്രൊമോകോഡ് നൽകേണ്ടതില്ല. മാസത്തെ 3 ബിൽ പേയ്‌മെന്റുകളിൽ മാത്രമേ ഈ ഓഫർ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കുക.
കമ്പനിയുടെ നിയമങ്ങൾ അനുസരിച്ച് ഒരു മണിക്കൂറിൽ 50 ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയൂ. ബിൽ പേയ്‌മെന്റിൽ നിങ്ങൾക്ക് ഒരു മണിക്കൂറിൽ 1 റിവാർഡ് / ക്യാഷ്ബാക്ക്, ഒരു മാസത്തിൽ 3 റിവാർഡ് / ക്യാഷ്ബാക്ക് വരെ നേടാൻ കഴിയും എന്നതാണ് ഏറ്റവും വലിയ കാര്യം.
Also Read: LPG ബുക്കിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു!
ഇതുപോലെ ഒരു ബുക്കിംഗ് നടത്തുക (Make a booking like this)
1. ഈ ആനുകൂല്യം ലഭിക്കുന്നതിന് നിങ്ങൾ നിങ്ങളുടെ Pockets വാലറ്റ് അപ്ലിക്കേഷൻ തുറക്കുക.
2. ഇനി ഇതിൽ Recharge and Pay Bills വിഭാഗത്തിലെ Pay Bills ൽ ക്ലിക്കുചെയ്യുക.
3. ഇതിന് ശേഷം Choose Billers ൽ More എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
4. ഇതിനുശേഷം LPG യുടെ ഓപ്ഷൻ നിങ്ങളുടെ മുന്നിൽ വരും.
5. ഇനി സേവന ദാതാവിനെ തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
6. ഇപ്പോൾ നിങ്ങളുടെ ബുക്കിംഗ് തുക സിസ്റ്റം അറിയിക്കും.
7. ഇതിനുശേഷം നിങ്ങൾക്ക് ബുക്കിംഗ് തുക നൽകണം.
8. ഇടപാടിന് ശേഷം 10% നിരക്കിൽ നിങ്ങൾക്ക് പരമാവധി 50 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക തുറന്ന ഉടൻ തന്നെ നിങ്ങളുടെ പോക്കറ്റ്സ് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...