LPG Booking: പണചെലവില്ലാതെ വെറും Missed Call, WhatsApp Message എന്നിവയിലൂടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം, അറിയാം..

LPG Booking: പണചെലവില്ലാതെ നിങ്ങൾക്ക് വെറും Missed Call, WhatsApp Message എന്നിവയിലൂടെ LPG Gas Cylinder ബുക്ക് ചെയ്യാം. അതിനായി ഏത് നമ്പറിലേക്ക് എങ്ങനെ ചെയ്യണം എന്നറിയാം..    

Written by - Ajitha Kumari | Last Updated : Jul 25, 2021, 07:25 AM IST
  • പണം ചെലവഴിക്കാതെ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യും
  • മിസ്ഡ് കോളും വാട്ട്‌സ്ആപ്പ് സന്ദേശവും ഉപയോഗിക്കാം
  • സന്ദേശം എങ്ങനെ, ഏത് നമ്പറിലാണ് ചെയ്യേണ്ടതെന്ന് അറിയുക
LPG Booking: പണചെലവില്ലാതെ വെറും Missed Call, WhatsApp Message എന്നിവയിലൂടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം, അറിയാം..

LPG Booking: ഗ്യാസ് സിലിണ്ടർ (LPG Gas Cylinder) ബുക്ക് ചെയ്യാനുള്ള മാർഗം ഇപ്പോൾ കൂടുതൽ എളുപ്പമായിരിക്കുകയാണ്. ഒരു മിസ്ഡ് കോൾ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് സന്ദേശം വഴി ഇപ്പോൾ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയും.

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനികളായ ഭാരത് ഗ്യാസ് (Bharat Gas), ഇൻഡെയ്ൻ ഗ്യാസ് (Indane Gas), എച്ച്പി ഗ്യാസ് (HP Gas) എന്നിവ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള സേവനം വാഗ്ദാനം ചെയ്യുന്നു. വരൂ.. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം ...

മിസ്ഡ് കോൾ നൽകി സിലിണ്ടർ ബുക്ക് ചെയ്യുക (Book cylinder by giving missed call)

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് നിങ്ങളുടെ ഫോണിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ ഒരു മിസ്ഡ് കോൾ നൽകിയും നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്. 

ഇതിനായി ഇൻഡെൻ എൽപിജി ഉപഭോക്താക്കൾ 8454955555 ക്കും, BPCL ഉപഭോക്താക്കൾ 7710955555 എന്ന നമ്പറിലേക്കും, എച്ച്പി ഉപഭോക്താക്കൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9493602222 എന്ന നമ്പറിലേക്കും മിസ്ഡ് കോൾ നൽകാം. നിങ്ങളുടെ സിലിണ്ടർ നിമിഷങ്ങൾക്കുള്ളിൽ ബുക്ക് ചെയ്യും. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഒരു മെസ്സേജും നിങ്ങൾക്ക് ലഭിക്കും.

വാട്ട്‌സ്ആപ്പിലൂടെ ഇതുപോലുള്ള സിലിണ്ടർ ബുക്ക് ചെയ്യുക (Book cylinder like this through WhatsApp)

ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾക്ക് 7588888824 എന്ന നമ്പറിൽ ബുക്ക് ചെയ്യാം. ഉപയോക്താക്കൾ ഈ നമ്പർ 7588888824 നിങ്ങളുടെ മൊബൈലിൽ സേവ് ചെയ്യുക. 

അതിനുശേഷം നിങ്ങളുടെ വാട്ട്‌സ്ആപ്പ് തുറക്കുക. സേവ് ചെയ്ത നമ്പർ തുറന്ന് ആ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് BOOK അല്ലെങ്കിൽ REFILL # എന്ന് ടൈപ്പുചെയ്ത് അയയ്ക്കുക.

REFILL # എന്ന് ടൈപ്പുചെയ്ത് അയച്ചാലുടൻ ഓർഡർ പൂർത്തിയായി എന്നതിനുള്ള മറുപടി വരും. മറുപടിയിൽ സിലിണ്ടർ ബുക്കിംഗിന്റെ ഡെലിവറി എപ്പോൾ, തീയതി എന്നിവ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News