Telangana Election Result Live : തെലങ്കാനയിൽ കോൺഗ്രസ് തിരിച്ചു വരുമോ, ബിആർഎസ് വീഴുമോ? തിരഞ്ഞെടുപ്പ് ഫലം തത്സമയം

Telangana Assembly Election 2023 Result Live Update : കോൺഗ്രസ് ബിആർഎസിനെ അട്ടിമറിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 09:54 AM IST
Live Blog

Telangana Assembly Election Result Live Update : തെലങ്കാനയിൽ കോൺഗ്രസ് തിരിച്ചുവരുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തെലങ്കാന രൂപീകൃതമായിട്ട് നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 119 സീറ്റുകളാണ് തെലങ്കാനയിലുള്ളത്. 60 സീറ്റ് വേണം കേവലഭൂരിപക്ഷത്തിന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും

3 December, 2023

  • 10:00 AM

    കോൺഗ്രസ്- 61, ബിആർഎസ്- 50, ബിജെപി- 4, എഐഎംഐഎം- 3, മറ്റുള്ളവർ-1

  • 09:30 AM
  • 08:45 AM

    തെലങ്കാനയിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺ​ഗ്രസിന് ലീഡ്. കോൺ​ഗ്രസ്-42, ബിആർഎസ്- 24, ബിജെപി-2, എഐഎംഐഎം- 3

  • 08:15 AM

    തെലങ്കാനയിൽ കോൺഗ്രസ് മുന്നിൽ. കോൺഗ്രസ്-14, ബിആർഎസ്- 12, ബിജെപി-1, എഐഎംഐഎം-1

  • 08:00 AM

    പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് ആരംഭിച്ചു.

  • 06:45 AM

    തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളുടെ മീറ്റിങ് വിളിച്ച് രാഹുല്‍ ഗാന്ധി. സൂമിലാണ് യോ​ഗം ചേർന്നത്. യോഗത്തിൽ തെലങ്കാനയിലെ നേതാക്കളും ഡികെ ശിവകുമാറും പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളും രാവിലെ ഹൈദരാബാദിൽ എത്തണമെന്നാണ് നിർദേശം. തൂക്കുസഭയെങ്കിൽ എംഎൽഎമാരെ ബം​ഗളൂരുവിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

  • 05:45 AM

    തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വോട്ടെണ്ണലിന് മുന്നോടിയായി ഹൈദരാബാദിൽ എത്തി. ഊർജമന്ത്രി കെജെ ജോർജ് വൈകിട്ട് ആറ് മണിക്ക് എത്തി. കെ മുരളീധരൻ രാവിലെ ഒമ്പത് മണിക്ക് എത്തും. അജോയ് കുമാറും ദീപ ദാസ് മുൻഷിയും ഹൈദരാബാദിൽ തുടരുകയാണ്. രാവിലെ ബിജെപിയുടെയും കോൺഗ്രസിന്‍റെയും കൂടുതൽ നേതാക്കൾ എത്തുമെന്നാണ് വിവരം.

Trending News