ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ഇത് ആറാമത്തെ തവണയാണ് ഇഡി ഡൽഹി മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ അഞ്ചു തവണയും ഇദ്ദേഹം ഹാജരായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമെന്നും നിയമനം എന്നുമായിരുന്നു അരവിന്ദ് കേജ്രിവാൾ ഇഡിയുടെ നോട്ടീസിനെതിരെ പ്രതികരിച്ചത്.
ആറാം തവണയും ഹാജരായില്ലെങ്കിൽ ഇഡിയുടെ ഭാഗത്തുനിന്നും കടുത്ത നടപടികളാണ് ഉണ്ടാക്കുക എന്ന് സൂചന. അതേസമയം ആം ആദ്മി പാർട്ടി ഇത് രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ജനുവരി 17, ജനുവരി 3, ഡിസംബർ 21, നവംബർ 2 എന്നീ തീയതികളിൽ ആണ് നേരത്തെ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നത്.
ALSO READ: യുപിഎസ്സി വിജ്ഞാപനം; ഐഎഎസ് ഐപിഎസ് ഉൾപ്പെടെ 1056 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി അശോക് ചവാൻ
ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള 7 സ്ഥാനാർത്ഥികളുടെ പുതിയ പട്ടിക ഇന്ന് പുറത്തിറക്കി. ഈ പട്ടികയിൽ കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് അശോക് ചവാനും ഇടം നേടിയിട്ടുണ്ട്..!!
ബിജെപി പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, അശോക് ചവാൻ തുടങ്ങിയവർ ഇടം നേടിയിട്ടുണ്ട്. ബിജെപി ഇതിനോടകം 7 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിയ്ക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പുതിയ പട്ടികയിൽ ഗുജറാത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ പേരുമുണ്ട്.