LIC Policy: ഈ എൽഐസി പ്ലാനിൽ നിക്ഷേപിച്ചാൽ ഉറപ്പായ ബോണസും മണി-ബാക്ക് ആനുകൂല്യങ്ങളും നേടാം

LIC Bima Ratna Plan: എൽഐസിയുടെ ഒരു മികച്ച പോളിസിയാണ് എൽഐസി ബീമാ രത്‌ന പ്ലാൻ. ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 01:38 PM IST
  • എൽഐസി ബീമാ രത്‌ന പ്ലാൻ ഒരു ഗ്യാരണ്ടീഡ് ബോണസ് വാഗ്ദാനം ചെയ്യുന്നു
  • നിങ്ങളുടെ വരുമാനത്തിനും ഭാവി ആവശ്യങ്ങൾക്കും അനുസരിച്ച് നിങ്ങൾക്ക് അതിൽ നിക്ഷേപം നടത്താം
  • നിങ്ങൾക്ക് രണ്ടുതവണയായി 20 മുതൽ 25 ശതമാനം പണം തിരികെ ലഭിക്കും
LIC Policy: ഈ എൽഐസി പ്ലാനിൽ നിക്ഷേപിച്ചാൽ ഉറപ്പായ ബോണസും മണി-ബാക്ക് ആനുകൂല്യങ്ങളും നേടാം

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ ഇൻഷുറൻസ് കമ്പനിയാണ്. ഇന്ത്യയിലെ എല്ലാ വിഭാഗം വ്യക്തികൾക്കും, ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇൻഷുറൻസ് നൽകുന്ന സ്ഥാപനമാണ് എൽഐസി. അത്തരത്തിലുള്ള ഒരു മികച്ച പോളിസിയാണ് എൽഐസി ബീമാ രത്‌ന പ്ലാൻ. ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ്.

എൽഐസി ബീമാ രത്‌ന പ്ലാൻ ഒരു ഗ്യാരണ്ടീഡ് ബോണസ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ വരുമാനത്തിനും ഭാവി ആവശ്യങ്ങൾക്കും അനുസരിച്ച് നിങ്ങൾക്ക് അതിൽ നിക്ഷേപം നടത്താം. നിങ്ങൾക്ക് രണ്ടുതവണയായി 20 മുതൽ 25 ശതമാനം പണം തിരികെ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, മൊത്തം സം അഷ്വേർഡിന്റെ 50 ശതമാനം മാത്രമേ ലഭ്യമാകൂ. 15 വർഷത്തെ പ്ലാനിന് 13, 14 വർഷങ്ങളിലും 20 വർഷത്തെ പ്ലാനിന് 18, 19 വർഷങ്ങളിലും 25 വർഷത്തെ പ്ലാനിന് 23, 24 വർഷങ്ങളിലും മണി ബാക്ക് ലഭ്യമാണ്.

അഞ്ച് വർഷത്തെ പ്രീമിയത്തിന് ആയിരം രൂപയ്ക്ക് 50 രൂപ ബോണസ് നൽകും. ആറ് മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 55 രൂപയും തുടർന്നുള്ള കാലയളവിൽ 60 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ ബോണസ് ലഭിക്കും. ഇത് പരിമിതമായ പ്രീമിയമുള്ള ഒരു ഗ്യാരണ്ടിഡ് എഡിഷൻ മണി ബാക്ക് പ്ലാനാണ്. അതായത് ഒരു നിശ്ചിത ബോണസ് ലഭിക്കുന്നതിന് നിങ്ങൾ കുറഞ്ഞ സമയത്തേക്ക് പ്രീമിയം അടയ്ക്കണം.

നിക്ഷേപകർക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ സം അഷ്വേർഡ് ലഭിക്കും. പരമാവധി സം അഷ്വേർഡിന് പരിധിയില്ല. എൽഐസി ബീമാ രത്‌ന പോളിസി 15 വർഷം, 20 വർഷം, 25 വർഷം എന്നിങ്ങനെ വിവിധ കാലയളവിലേക്കേയാണ് ഉള്ളത്. കൂടാതെ യഥാക്രമം 11 വർഷം, 16 വർഷം, 21 വർഷം എന്നിങ്ങനെ പ്രീമിയം അടയ്‌ക്കേണ്ടി വരും. ഈ പോളിസി എടുക്കുന്നതിനുള്ള പ്രായപരിധി 55 വയസ്സ് വരെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News