Mumbai : ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ ഭൗതിക ശരീരം സംസ്കരിച്ചു. മുംബൈ ശിവാജി പാർക്കിലാണ് ലത മങ്കേഷ്കറുടെ ശരീരം സംസ്കരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് ലത മങ്കേഷ്കറുടെ സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. സിനിമ, സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോവിഡ് റോൾബാധയെ തുടർന്നാണ് ലത മങ്കേഷ്ക്കർ അന്തരിച്ചത്.
സിനിമ സാംസ്ക്കാരിക രംഗത്തുള്ള നിരവധി പേർ ലത മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ കോവിഡും അതിനെ തുടർന്നുള്ള നിമോണിയയും മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ജനുവരി എട്ടിനാണ് ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചത്.
1942 13-ാം വയസിലാണ് ഇതിഹാസ ഗായിക ഗാനലോകത്തിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്ക്കർ തന്റെ ശബ്ദ മാധൂര്യം പകർന്നിട്ടുണ്ട്. കദളിചെങ്കദിളി എന്ന വയലാറിന് വരികൾക്ക് ശബ്ദം നൽകിയത് ലതാ മങ്കേഷ്കറായിരുന്നു.
ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നേടിട്ടുണ്ട്. 1929ത് സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. ഹൃദയ എന്നായിരുന്നു ലതാ മങ്കേഷ്കറുടെ ആദ്യകാല നാമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...