Kochi : ലതാ മങ്കേഷ്കറുടെ (Lata Mangeshkar) വിയോഗത്തിൽ മലയാളത്തിലെ നടന്മാർ മമ്മൂട്ടിയും മോഹൻലാലും അനുശോചനം അറിയിച്ചു. ലത മങ്കേഷ്‌കർ സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇന്ത്യയുടെ വാനമ്പാടിയെ ഇന്ത്യയ്ക്ക് നഷ്ടമായതായി മമ്മൂട്ടിയും ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deeply saddened to hear about the passing of the musical phenomenon, Bharat Ratna Lata Mangeshkar. May she live on through her music. Sending condolences to her loved ones pic.twitter.com/xDWzeIjG8r
— Mohanlal (@Mohanlal) February 6, 2022
സിനിമ സാംസ്ക്കാരിക രംഗത്തുള്ള നിരവധി പേർ ലത മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ കോവിഡും അതിനെ തുടർന്നുള്ള നിമോണിയയും മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ജനുവരി എട്ടിനാണ് ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചത്.
India has lost our nightingale. Cinema and music will never be the same again. Lataji your immense body of work and your iconic voice will be unparalleled forever.#LataMangeshkar pic.twitter.com/41YRICkMvh
— Mammootty (@mammukka) February 6, 2022
1942 13-ാം വയസിലാണ് ഇതിഹാസ ഗായിക ഗാനലോകത്തിലേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്ക്കർ തന്റെ ശബ്ദ മാധൂര്യം പകർന്നിട്ടുണ്ട്. കദളിചെങ്കദിളി എന്ന വയലാറിന് വരികൾക്ക് ശബ്ദം നൽകിയത് ലതാ മങ്കേഷ്കറായിരുന്നു.
ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നേടിട്ടുണ്ട്. 1929ത് സെപ്റ്റംബർ 28ന് ഇൻഡോറിലായിരുന്നു ജനനം. ഹൃദയ എന്നായിരുന്നു ലതാ മങ്കേഷ്കറുടെ ആദ്യകാല നാമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...