Lakshadweep: ലക്ഷദ്വീപിൽ കൊവിഡ് ക‍ർഫ്യൂ, സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി അഡ്മിനിസ്ട്രേഷൻ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏഴ് ദിവസത്തേക്ക് കൂടി നീട്ടിയതായി അഡ്മിനിസ്ട്രേഷൻ ഉത്തരവിൽ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 04:00 PM IST
  • ദ്വീപിൽ കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ല
  • 1005 ആക്ടീവ് കേസുകളാണ് ദ്വീപിലുള്ളത്
  • ഇതിൽ 484 കേസുകൾ കവരത്തിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
  • അ​ഗത്തി 16, അമിനി 51 കട്മത്ത് 14, കിൽതൻ 21, ചെത്ലത് 14, ആന്ത്രോത്ത് 188, കൽപ്പേനി 24, മിനിക്കോയ് 123, ബിത്ര 70 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ കണക്കുകൾ
Lakshadweep: ലക്ഷദ്വീപിൽ കൊവിഡ് ക‍ർഫ്യൂ, സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി അഡ്മിനിസ്ട്രേഷൻ

കവരത്തി: ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി അഡ്മിനിസ്ട്രേഷൻ (Administration). കവരത്തി, ആന്ത്രോത്ത്, കൽപേനി, അമിനി, മിനിക്കോയ്, ബിത്ര ദ്വീപുകളിലെ ലോക്ക്ഡൗൺ (Lockdown) നിയന്ത്രണങ്ങൾ ഏഴ് ദിവസത്തേക്ക് കൂടി നീട്ടിയതായി അഡ്മിനിസ്ട്രേഷൻ ഉത്തരവിൽ അറിയിച്ചു.

ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ദ്വീപിൽ കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ല. 1005 ആക്ടീവ് കേസുകളാണ് (Active Cases) ദ്വീപിലുള്ളത്. ഇതിൽ 484 കേസുകൾ കവരത്തിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അ​ഗത്തി 16, അമിനി 51 കട്മത്ത് 14, കിൽതൻ 21, ചെത്ലത് 14, ആന്ത്രോത്ത് 188, കൽപ്പേനി 24, മിനിക്കോയ് 123, ബിത്ര 70 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ കണക്കുകളെന്ന് കലക്ടർ വ്യക്തമാക്കി.

ALSO READ: Lakshadweep Issue: ലക്ഷദ്വീപിലെ മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

പച്ചക്കറികളും മറ്റ് അവശ്യ വസ്തുക്കളും വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് നാല് മണിവരെ തുറന്ന് പ്രവർത്തിക്കാമെന്ന്  കലക്ടർ എസ് അസ്കർ അലി അറിയിച്ചു. കവരത്തി, കൽപ്പേനി, ആന്ത്രോത്ത്, മിനിക്കോയ്, അമിനി, ബിത്ര എന്നീ ദ്വീപുകളിൽ മറ്റ് ദ്വീപുകളെ അപേക്ഷിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്.

അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ സംഘടിപ്പിച്ച ജനകീയ നിരാഹാര സമരം (Hunger Strike) തുടരുകയാണ്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് നിരാഹാര സമരം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലാണ് നിരാഹാര സമരം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. പ്രതിഷേധം നടക്കുന്നതിനാൽ ദ്വീപിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ: Lakshadweep Issue: ഗോവയില്‍ എന്തുകൊണ്ട് ബീഫ് നിരോധനം നടപ്പാക്കുന്നില്ല? ചോദ്യവുമായി ശിവസേന നേതാവ് Sanjay Raut

സമരത്തിന്റെ ഭാ​ഗമായി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും. ദ്വീപിലെ ബിജെപി പ്രവർത്തകർ അടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.

നിരാഹാരവുമായി ബന്ധപ്പെട്ട് ജാ​ഗ്രത പാലിക്കാനും ആവശ്യമുള്ളവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് ആരോ​ഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് എല്ലാ ദ്വീപുകളിലെയും മെഡിക്കൽ ഓഫീസർമാർക്ക് ഇ-മെയിൽ സന്ദേശം അയച്ചത്. പ്രമേഹം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ ദ്വീപിൽ ഉള്ളതിനാൽ അടിയന്തര സഹായം ആവശ്യമായി വന്നേക്കാമെന്ന് മുൻകൂട്ടിക്കണ്ടാണ് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News