Kiren Rijiju: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി

Kiren Rijiju:  കിരൺ റിജിജുവിന് പകരം സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ നിയമ-നീതി  മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല വഹിക്കും. മേഘ്‌വാള്‍ തന്‍റെ നിലവിലുള്ള പോർട്ട്‌ഫോളിയോകളിലും തുടരും. മേഘ്‌വാൾ നിലവിൽ പാർലമെന്‍ററി കാര്യ സഹമന്ത്രിയും സാംസ്‌കാരിക സഹമന്ത്രിയുമാണ്.

Written by - Zee Malayalam News Desk | Last Updated : May 18, 2023, 11:27 AM IST
  • കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആയിരുന്നു ഇതുവരെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കിരൺ റിജിജു തന്‍റെ ട്വിറ്റർ ബയോ മാറ്റുകയും ചെയ്തു.
Kiren Rijiju: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി

New Delhi: കേന്ദ്ര മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി, കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് സ്ഥാനമാറ്റം, അദ്ദേഹത്തെ താരതമ്യേന അപ്രധാനമായ ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് (Earth Science) മാറ്റി. 

കിരൺ റിജിജുവിന് പകരം സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ നിയമ-നീതി  മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല വഹിക്കും. മേഘ്‌വാള്‍ തന്‍റെ നിലവിലുള്ള പോർട്ട്‌ഫോളിയോകളിലും തുടരും. മേഘ്‌വാൾ നിലവിൽ പാർലമെന്‍ററി കാര്യ സഹമന്ത്രിയും സാംസ്‌കാരിക സഹമന്ത്രിയുമാണ്.

Also Read:  PNB Sugam Fixed Deposit: സ്ഥിര നിക്ഷേപത്തിന് 7.25% പലിശ, ആവശ്യുള്ളപ്പോൾ പിൻവലിക്കാം, പിഴ ഈടാക്കില്ല

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആയിരുന്നു ഇതുവരെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കിരൺ റിജിജു തന്‍റെ ട്വിറ്റർ ബയോ മാറ്റുകയും ചെയ്തു.  കേന്ദ്രമന്ത്രിസഭയിലെ പെട്ടെന്നുള്ള മാറ്റം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവന എത്തി.

Also Read:  Karnataka CM: മാരത്തൺ ചർച്ചകൾക്കൊടുവിൽ തീരുമാനം; മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി.കെ ഉപമുഖ്യമന്ത്രി

2021 ജൂലായ് 8നാണ് കേന്ദ്ര നിയമ-നീതി മന്ത്രിയായി കിരണ്‍ റിജിജു സ്ഥാനമേല്‍ക്കുന്നത്. അതിനു മുന്‍പ്, 2019 മുതല്‍ അദ്ദേഹം യുവജനകാര്യ സഹമന്ത്രിയായിരുന്നു. കേന്ദ്ര നിയമ-നീതി മന്ത്രി എന്ന നിലയിൽ, ഇന്ത്യയിലെ നീതിന്യായ ഭരണത്തിന്‍റെ ഉത്തരവാദിത്തം റിജിജുവിനായിരുന്നു. നിയമനിർമ്മാണത്തിന്‍റെ കരട് രൂപീകരണത്തിനും നിയമവ്യവസ്ഥയുടെ ഭരണനിർവഹണത്തിനും അദ്ദേഹം ഉത്തരവാദിയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതിയുടെ തീരുമാനത്തെ റിജിജു അങ്ങേയറ്റം വിമർശിച്ചിരുന്നു.  

നരേന്ദ്ര മോദി സർക്കാരിന്‍റെ ഏറ്റവും ഉയർന്ന മന്ത്രിമാരിൽ ഒരാളായും ട്രബിൾഷൂട്ടറായും അറിയപ്പെടുന്ന റിജിജു കാബിനറ്റ് പദവിയോടെ നിയമ മന്ത്രാലയത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് ഒരു വർഷത്തിനുള്ളിൽ ലോ-കീ എർത്ത് സയൻസസ് മന്ത്രാലയത്തിലേക്ക് മാറുകയാണ്. 

മന്ത്രിസഭയില്‍ മറ്റ് വലിയ അഴിച്ചുപണിയില്ലാതെ റിജിജുവിനെ മാത്രം പെട്ടെന്ന് നിയമമന്ത്രാലയത്തില്‍ നിന്ന് മാറ്റാന്‍ കാരണമെന്താണ് എന്നതിന് യാതൊരു സൂചനയും ഇതുവരെ പുറത്തു വന്നിട്ടില്ല. അതേസമയം,  സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും കൊളിജീയം രീതിക്കെതിരെയും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ റിജിജു ഉന്നയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News