Lakshadweep: കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടി, അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി

ലക്ഷദ്വീപ്  വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി,  അസിസ്റ്റന്‍റ്  പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന്  മാറ്റി  സര്‍ക്കാര്‍ ജോലികള്‍ക്കായി  നിയോഗിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

Written by - Zee Malayalam News Desk | Last Updated : May 25, 2021, 01:08 PM IST
  • ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി
  • അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് മാറ്റി സര്‍ക്കാര്‍ ജോലികള്‍ക്കായി നിയോഗിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
  • വിഷയത്തില്‍ ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Lakshadweep: കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടി, അസിസ്റ്റന്‍റ്  പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി

Kochi: ലക്ഷദ്വീപ്  വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി,  അസിസ്റ്റന്‍റ്  പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന്  മാറ്റി  സര്‍ക്കാര്‍ ജോലികള്‍ക്കായി  നിയോഗിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും  വിഷയത്തില്‍ ഭരണകൂടം വിശദീകരണം നല്‍കണമെന്നും  കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ വിമര്‍ശനം  ഭരണകൂടത്തിന് തിരിച്ചടിയായിരിയ്ക്കുകയാണ്.

'ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നത്? എല്ലാം  കോടതി അറിയുന്നുണ്ട്,  കാര്യങ്ങള്‍  അന്വേഷിക്കാന്‍ കോടതിയ്ക്ക് അതിന്‍റേതായ വഴികളുണ്ട്,  പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നത്',  ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റേതായിരുന്നു ശകതമായ  പരാമര്‍ശം.

ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് സലീം കെപി അഭിഭാഷകൻ ആർ രോഹിത് മുഖേന സമർപ്പിച്ച ഹര്‍ജിയിലാണ്  ഹൈക്കോടതിയുടെ ഈ പരാമര്‍ശം.  ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് അധികാര ദുർവിനിയോഗമാണെന്നും ഈ നടപടി നീതിന്യായ വ്യവസ്ഥയെ  തകിടം മറിയ്ക്കുമെന്നും പരാതിയില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

അടുത്ത ഉത്തരവ് ഉണ്ടാകുംവരെ  സെക്രട്ടേറിയറ്റിലെ ലീഗൽ സെല്ലിൽ  അടിയന്തിരമായി തീർപ്പാക്കേണ്ട ജോലികള്‍ പൂര്‍ത്തിയാക്കാനായിരുന്നു  അമിനി ദ്വീപ്   (Amini Island) അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (Additional District Magistrate) അസിസ്റ്റന്‍റ്  പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.  ഇതിനെതിരെയായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്  

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍  പ്രഫുല്‍ പട്ടേല്‍ അടുത്തിടെ കൈക്കൊണ്ട നടപടികള്‍ ഏറെ  പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിയ്ക്കുകയാണ്. 

Also Read: #savelakshadweep: നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ കടമ, പിന്തുണയുമായി സലീം കുമാറും
 
ടൂറിസം വികസനത്തിനെന്ന പേരില്‍  കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും തീരദേശ കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം വ്യത്യസ്ത അജണ്ടയുമായി മുന്നോട്ടുപോകുന്ന  ഫ്രഫുല്‍ പട്ടേലിനെതിരെ  ദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

Also Read: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫ്രഫുല്‍ പട്ടേലിന്‍റെ ഫോണിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചുവെന്നരോപിച്ച്  നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.  ഇവരില്‍ മൂന്നുപേര്‍ കുട്ടികളാണ്.  

മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News