ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാറിന്‍റെ അംഗീകാരം

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാറിന്‍റെ അംഗീകാരം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. 

Last Updated : Feb 15, 2017, 05:15 PM IST
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാറിന്‍റെ അംഗീകാരം

തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാറിന്‍റെ അംഗീകാരം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. 

പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക്  നിലവില്‍ റോഡുഗതാഗതമാര്‍ഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍/ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗ്ഗമോ, എം.സി. റോഡ്/ എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം.

അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്‍റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്‍റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ തസ്തികകള്‍ സഷ്ടിക്കാനും തീരുമാനമായി.

സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം, ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അംഗീകാരം നൽകിയെന്നല്ലാതെ ശബരിമലയിൽ ഇതെവിടെയാണ് വരുന്നതെന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. 

Trending News