KEAM 2023: KEAM 2023 സീറ്റ് അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിച്ചു; എവിടെ എങ്ങനെ കാണാം?

KEAM 2023 Seat Allotment Result Declared:  cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ സീറ്റ് അലോട്ട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 07:58 PM IST
  • അലോട്ട്‌മെന്റ് ഫലങ്ങളിൽ ആദ്യത്തെ റൗണ്ടിൽ സീറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ 2023 ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 8 വരെ ഔദ്യോഗിക പോർട്ടൽ വഴി ഫീസ് അടയ്‌ക്കേണ്ടതാണ്.
  • നിങ്ങളുടെ സീറ്റ് അലോട്ട്‌മെന്റ് ഫലം ഡൗൺലോഡ് ചെയ്‌ത് കൂടുതൽ ഉപയോഗത്തിനായി അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
KEAM 2023: KEAM 2023 സീറ്റ് അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിച്ചു; എവിടെ എങ്ങനെ കാണാം?

ന്യൂഡൽഹി: ഈ വർഷത്തെ KEAM പരീക്ഷയുടെ ഒന്നാം അലോട്ട്‌മെന്റ് ഫലം  ഇന്ന് (ആഗസ്റ്റ് 3) കേരള പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ സീറ്റ് അലോട്ട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ഫലങ്ങളിൽ ആദ്യത്തെ റൗണ്ടിൽ സീറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ 2023 ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 8 വരെ ഔദ്യോഗിക പോർട്ടൽ വഴി ഫീസ് അടയ്‌ക്കേണ്ടതാണ്.

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കെഇഎഎം) ആദ്യഘട്ടത്തിലേക്കുള്ള പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലായ് 26 ന്മു പ്രസിദ്ധീകരിച്ചിരുന്നു.

ALSO READ: പ്രണയസാഫല്യത്തിനായി ഇന്ത്യയിലെത്തിയ സീമ ഹൈദർ ഇനി സിനിമയിലേക്ക്; കഥാപാത്രം ഏതെന്നറിയാമോ? 

KEAM സീറ്റ് അലോട്ട്‌മെന്റ് ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

1.  cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. ഹോംപേജിൽ, KEAM 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. മെനുവിന്റെ ഇടതുവശത്ത് നിന്ന് അലോട്ട്മെന്റ് ലിസ്റ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. KEAM 1st അലോട്ട്‌മെന്റ് ലിസ്റ്റ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും.
5. "MBBS & BDS ലേക്കുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റ്"എന്നതിൽ ക്ലിക്ക് ചെയ്യുക, ആദ്യ സീറ്റ് അലോട്ട്‌മെന്റ് PDF ദൃശ്യമാകും.
6. ഏത് കോളേജും കോഴ്സുമാണ് നിങ്ങൾക്ക് അനുവദിച്ചതെന്ന് പരിശോധിക്കാൻ നിങ്ങളുടെ പേരും റോൾ നമ്പറും നൽകുക. 
7. നിങ്ങളുടെ സീറ്റ് അലോട്ട്‌മെന്റ് ഫലം ഡൗൺലോഡ് ചെയ്‌ത് കൂടുതൽ ഉപയോഗത്തിനായി അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. 

കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ രേഖകൾ പ്രോസ്‌പെക്ടസ് അനുസരിച്ച് പ്രത്യേക ടീമിനെ വിന്യസിച്ച് സർവകലാശാല പരിശോധിക്കേണ്ടതുണ്ട്. അന്തിമ അലോട്ട്മെന്റ് തീയതി മുതൽ 10 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. നിശ്ചിത സമയത്തിന് മുമ്പ്  ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കുകയോ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള കോഴ്‌സ് ഓപ്ഷനുകൾക്കൊപ്പം അവരുടെ സീറ്റുകളും നഷ്‌ടമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News