Gyanvapi Mosque Case | ഗ്യാന്‍വാപി മസ്ജിദ് കേസിന് പിന്നിലെന്ത്? കേസിലെ നാൾ വഴികൾ

2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 12:15 PM IST
  • 1991ലാണ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ ഹര്‍ജി സമര്‍പ്പിച്ചത്
  • വാരാണസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരനാണ് ഹര്‍ജി നല്‍കിയത്
  • ഗ്യാന്‍വാപി വളപ്പില്‍ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി
Gyanvapi Mosque Case | ഗ്യാന്‍വാപി മസ്ജിദ് കേസിന് പിന്നിലെന്ത്? കേസിലെ നാൾ വഴികൾ

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ളതാണ് ഗ്യാന്‍വാപി മസ്ജിദ് . പതിനാറാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 1991ലാണ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ ഹര്‍ജി സമര്‍പ്പിച്ചത്. വാരാണസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരനാണ് ഹര്‍ജി നല്‍കിയത്. ഗ്യാന്‍വാപി വളപ്പില്‍ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി.16ാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് ഔറംഗസേബിന്റെ കല്‍പ്പന പ്രകാരം മസ്ജിദ് നിര്‍മ്മിച്ചു എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. കൃഷ്ണജന്മഭൂമി, കാശി വിശ്വനാഥ ക്ഷേത്രം എന്നിവ തകര്‍ത്താണ് മുസ്ലീം പള്ളികള്‍ നിര്‍മ്മിച്ചതെന്നാണ് ഇവരുടെ വാദം. 

2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്.1991ലെ ആരാധനാലയ നിയമം അനുസരിച്ച്, ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത് നിയമം വിലക്കുന്നുവെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഇതിന് പിന്നാലെ വിഷയം സുപ്രീംകോടതിയിലുമെത്തി. മൂന്ന് ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. മുഴുവന്‍ ഗ്യാന്‍വാപി സമുച്ചയവും കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക, പ്രദേശത്ത് നിന്ന് മുസ്ലീങ്ങളെ നീക്കം ചെയ്യുക, മസ്ജിദ് തകര്‍ക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ . അലഹബാദ് ഹൈക്കോടതിയില്‍ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ഫയല്‍ ചെയ്ത ഒരു പുതിയ കേസില്‍ ഒരു സിവില്‍ കോടതിക്ക് കേസ് തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് വാദിച്ചു. ഇതേതുടര്‍ന്ന് കീഴ്‌ക്കോടതിയിലെ നടപടികള്‍ 22 വര്‍ഷത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

തര്‍ക്കപ്രദേശം മുഴുവനും പുരാവസ്തു സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന് വേണ്ടി റസ്‌തോഗി എന്നയാള്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഗ്യാന്‍വാപി സമുച്ചയത്തിന്റെ എഎസ്ഐ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി എതിര്‍ത്തു.അലഹബാദ് ഹൈക്കോടതി സ്റ്റേ നീട്ടാത്തതിനാല്‍ 1991 ലെ ഹര്‍ജിയിലെ വാദം പുനരാരംഭിക്കുന്നതിനായി ഹര്‍ജിക്കാരന്‍ കീഴ്‌ക്കോടതിയെ സമീപിച്ചു.1991ലെ ആരാധനാലയ നിയമം അടിസ്ഥാനമാക്കി കേസ് പരിശോധിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഏറ്റെടുത്തു. നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി.ഗ്യാന്‍വാപി സമുച്ചയത്തിനുള്ളില്‍ ഹനുമാന്‍, നന്ദി, ശൃംഗര്‍ ഗൗരി എന്നീ ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹൈന്ദവ ഭക്തര്‍ വാരണാസി കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ഗ്യാന്‍വാപി മസ്ജിദ് കേസ് വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്. 

വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ ആളുകളെ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.2021 ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വാരണാസി കോടതി ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കുകയും സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേയ്ക്ക് ഉത്തരവിടുകയും ചെയ്തു. സര്‍വേയുടെ എല്ലാ വിശദാംശങ്ങളും മെയ് 17-നകം റിപ്പോര്‍ട്ട് ചെയ്യാന്‍ ടീമിന് നിര്‍ദ്ദേശം നല്‍കി.സര്‍വേ വീണ്ടും പുനരാരംഭിക്കുകയും രണ്ട് ദിവസം സര്‍വേ നടത്തുകയും ചെയ്തു. സര്‍വേയിലെ കണ്ടെത്തലുകളെല്ലാം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News