കരാറുകാരന്റെ മരണം:സമ്മർദ്ദത്തിനൊടുവിൽ കെ എസ് ഈശ്വരപ്പ രാജിവെച്ചു

കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യ കേസിൽ പ്രതിരോധത്തിലായ കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. 

Written by - നീത നാരായണൻ | Edited by - Zee Malayalam News Desk | Last Updated : Apr 16, 2022, 07:16 AM IST
  • കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു
  • മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് രാജികത്ത് കൈമാറി
  • കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെ തുടർന്നാണ് രാജി
കരാറുകാരന്റെ മരണം:സമ്മർദ്ദത്തിനൊടുവിൽ കെ എസ് ഈശ്വരപ്പ രാജിവെച്ചു

ബംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യ കേസിൽ പ്രതിരോധത്തിലായ കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. അദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് രാജികത്ത് കൈമാറി. ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് കെ എസ് ഈശ്വരപ്പ രാജിവെച്ചത്. എന്നാൽ രാജി കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യും വരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. 

ബിജെപി നേതൃത്വം ഈശ്വരപ്പയോട് രാജി ആവശ്യപ്പെട്ടതായാണ്  സൂചന. സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടും ഈശ്വരപ്പയ്ക്ക് എതിരെ നടപടി ഉടൻ വേണ്ടെന്ന നിലപാടിലാണ് ബിജെപി. മുതിർന്ന നേതാവിനെതിരെ കൃത്യമായ തെളിവുകൾ ഇല്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത് . 

Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു 

 

റോഡ് പണി പൂർത്തിയാക്കാനായി നാല് കോടി രൂപ കൈയിൽ നിന്ന് മുടക്കി. ഒടുവിൽ ഈശ്വരപ്പയും കൂട്ടാളികളും കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു. കമ്മീഷൻ നൽകാത്തതിന്റെ പേരിൽ റോഡ് പണി പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം.  എന്നാൽ ഈശ്വരപ്പ നൽകിയ ഉറപ്പിലാണ് ഹിന്ദളഗ ഗ്രാമത്തിൽ 108 പ്രവൃത്തികൾ താൻ പൂർത്തിയാക്കിയതെന്നും കരാർ സംബന്ധിച്ച് ഉത്തരവ് കൈമാറുകയോ പണം നൽകുകയോ ചെയ്യാത്തതിനാൽ താൻ കടക്കെണിയിലെന്നുമാണ് സന്തോഷ് കത്തിൽ പറയുന്നത്. ഇതിൽ മനംനൊന്താണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നാണ് കൂടുംബം ആരോപിക്കുന്നത്. സന്തോഷ് പാട്ടീലിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.

Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! 

സന്തോഷിന്റെ ആത്മഹത്യയ്ക്ക് കാരണമാകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടിലെന്ന നിലപാടിലാണ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ. കമ്മീഷൻ മാഫിയയ്ക്കെതിരെ കർണാടകയിലെ സംയുക്ത കോൺട്രാക്ടേഴ്സ് അസോസിയേഷൻ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News