Karnataka Hijab Ban: കർണാടകയിലെ ഹിജാബ്‌ നിരോധനം പിൻവലിക്കുന്നു, വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ല, സിദ്ധരാമയ്യ

Karnataka Hijab Ban: മൈസൂരുവിൽ പൊതു പരിപാടിയിൽ സംസാരിക്കവേ ആണ്  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാവ് നിരോധിച്ച മുൻ ബിജെപി സർക്കാരിന്‍റെ തീരുമാനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 06:42 AM IST
  • സുപ്രീം കോടതിയിൽ ഹർജി നൽകിയ വിദ്യാർഥിനികൾക്ക് വിശാല ബെഞ്ചിൽ നിന്ന് ഭിന്ന വിധിയാണ് ലഭിച്ചത്. ഹിജാബ്‌ ഇസ്ലാം മത വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതി വിധി.
Karnataka Hijab Ban: കർണാടകയിലെ ഹിജാബ്‌ നിരോധനം പിൻവലിക്കുന്നു, വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ല, സിദ്ധരാമയ്യ

Karnataka Hijab Ban: കർണാടകയിലെ ഹിജാബ് നിരോധനം പൂർണമായും നീക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈസൂരുവിൽ പൊതു പരിപാടിയിൽ സംസാരിക്കവേ ആണ്  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാവ് നിരോധിച്ച മുൻ ബിജെപി സർക്കാരിന്‍റെ തീരുമാനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. 

Also Read:  Horoscope Today, December 23: മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കന്നി രാശിക്കാർക്ക് യാത്രാ  ഭാഗ്യം, ഇന്നത്തെ നക്ഷത്രഫലം 

എന്ത് ധരിക്കണമെന്നും എന്ത് കഴിക്കണമെന്നുമൊക്കെ വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും അതിൽ ആർക്കും ഇടപെടാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. "മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് ധരിച്ചു എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട് . ബിജെപി വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേര് പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കുകയാണ്. നിങ്ങൾ എന്ത് ധരിക്കണം എന്ത് കഴിക്കണം എന്ന് കൽപ്പിക്കാൻ ഞാൻ ആരാണ് ആർക്കും അതിനുള്ള അധികാരം ഇല്ല" കർണാടക മുഖ്യമന്ത്രി പറഞ്ഞു .

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയതോടെയായിരുന്നു ഹിജാബ് വിവാദം ചൂട് പിടിച്ചത്. ഇതിനെതിരെ ഉഡുപ്പി പി യു കോളേജിലെ 12 വിദ്യാർഥികൾ പ്രതിഷേധിക്കുകയും ഇവരെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ വിദ്യാർഥികൾ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതിയെ സമീപിക്കുകയും സർക്കാർ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തിരുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ ബിജെപിയുടെ ഈ  തീരുമാനം 
സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയർത്തിയിരുന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാരിനെതിരെ വലിയ എതിർപ്പും ഇതിനെതിരെ ഉയർന്നിരുന്നു.

തുടർന്നു സുപ്രീം കോടതിയിൽ ഹർജി നൽകിയ വിദ്യാർഥിനികൾക്ക് വിശാല ബെഞ്ചിൽ നിന്ന് ഭിന്ന വിധിയാണ് ലഭിച്ചത്. ഹിജാബ്‌ ഇസ്ലാം മത വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതി വിധി. 

സിദ്ധരാമയ്യയുടെ ഉത്തരവിന് പിന്നാലെ ഡിസംബർ 23 മുതൽ കർണാടകയിൽ ഹിജാബ് നിരോധന നിയമം ഇല്ലാതാകും. അധികാരത്തിലെത്തിയ ശേഷം ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

ഹിജാബ് നിരോധനം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കര്‍ശനമായി നടപ്പിലാക്കപ്പെട്ടതോടെ നിരവധി മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.  ധനികരായ വിദ്യാർഥികൾ മത ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ചേക്കേറിയപ്പോൾ നിർധനരായ വിദ്യാർത്ഥിനികൾ പഠനം തന്നെ ഉപെക്ഷിക്കുന്ന സാഹചര്യമുണ്ടായതായി പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News