Bengaluru: കർണാടകയുടെ പ്രതിദിന ഓക്സിജൻ (Oxygen) വിതരണം 1200 എംടിയായി ഉയർത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കർണാടക ഹൈ കോടതി ആവശ്യപ്പെട്ടു. കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കർണാടക ഹൈ കോടതി സംഭവത്തിൽ ഇടപെട്ടത്. ഇപ്പോൾ 965 എംടി ഓക്സിജനാണ് കർണാടകയ്ക്ക് അനുവദിച്ചിട്ടുള്ളത്.
കർണാടകയിൽ (Karnataka) കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ഥിതി നിരീക്ഷിച്ച രണ്ടംഗ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. ചീഫ് ജസ്റ്റിസ് അഭയ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരാണ് ബെഞ്ചിൽ ഉണ്ടായിരുന്നത്. ഇത് മാത്രമല്ല ഏപ്രിൽ 30ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട അനുമതികൾ നല്കാൻ പരിഗണിക്കണെമന്നും ഹൈ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: Corona എപ്പോൾ അവസാനിക്കും? പകർച്ചവ്യാധിയുടെ Third Wave നെക്കുറിച്ച് സർക്കാർ പറയുന്നത്
മാത്രമല്ല അടുത്ത ഒരാഴ്ചയിലേക്ക് എത്ര ഓക്സിജൻ വേണ്ടി വരുമെന്ന് കണക്കെടുത്ത് അത് ഉടൻ തന്നെ കേന്ദ്ര സർക്കാറിന് സമർപ്പിക്കാനും ഹൈ കോടതി (High Court) ആവശ്യപ്പെട്ടിട്ടുണ്ട്. 4 ദിവസത്തിന് ഉള്ളിൽ തന്ന്നെ കണക്കുകൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരിക്കണമെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ പരിഗണിച്ച് ആവശ്യമായ ഓക്സിജൻ എത്തിക്കുന്നത് വരെ ദിനംപ്രതി 1200 എംടി ഓക്സിജൻ എത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ALSO READ: Oxygen ക്ഷാമം; കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ
കർണാടകയിൽ കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. സ്ഥിതി നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും 5 മന്ത്രിമാരെ മുഖ്യമന്ത്രി യെദിയൂരപ്പ നിയമിച്ചു. കർണാടകയിൽ ബുധനാഴ്ച്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 44631 പേർക്കാണ്. 292 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. കർണാടകയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 16,90,934 പേർക്കാണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.