Karnataka Election Result 2023: കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ഷിംലയിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി; വീഡിയോ വൈറൽ

Karnataka Election Result: കർണാടക തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ് മുന്നേറുകയാണ്. ഇതിനിടയിൽ കോൺഗ്രസ് പങ്കുവെച്ച പ്രിയങ്കയുടേയും രാഹുലിന്റെയും വീഡിയോ വൈറലാകുന്നു

Written by - Zee Malayalam News Desk | Last Updated : May 13, 2023, 11:50 AM IST
  • കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം
  • വോട്ടെണ്ണൽ പുരോഗമിക്കുകയാണ്
  • നേതാക്കന്മാർ മധുരം വിളമ്പുന്നതും പ്രവർത്തകരുടെ ആഘോഷവുമൊക്കെ തകിർതിയായി നടക്കുകയാണ്
Karnataka Election Result 2023: കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ഷിംലയിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി; വീഡിയോ വൈറൽ

Karnataka Election 2023 Result: കർണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണലിൽ കോൺഗ്രസിന് മുന്നേറ്റം തുടരുകയാണ്.  അതിന്റെ അടിസ്ഥാനത്തിൽ പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. നേതാക്കന്മാർ മധുരം വിളമ്പുന്നതും പ്രവർത്തകരുടെ ആഘോഷവുമൊക്കെ തകിർതിയായി നടക്കുകയാണ്.  ഇതിനിടെ ഷിംലയിലെ പ്രശസ്തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രാർത്ഥനയോടെ ഇരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

Also Read: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി

ഷിംലയിലെ പ്രശസ്തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദർശിക്കുകയും രാജ്യത്തിന്റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌തെന്ന അടിക്കുറിപ്പോടെ പാർട്ടി തന്നെ പങ്കുവെച്ച ഈ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.   

കോൺഗ്രസ് വിജയ കുതിപ്പ് തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധിയുടെ വീഡിയോ പാർട്ടി പങ്കുവെച്ചിരുന്നു. കർണാടക തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവസാന നിമിഷത്തിൽ പാർട്ടി ശരിക്കും ആവേശത്തിലാണെന്നത് ഇതിൽ നിന്നും വ്യക്തമാണ്.  കോൺഗ്രസ് പങ്കുവെച്ച ഈ  രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നുമുള്ളതാണ്.

 
Also Read: Budhaditya RajYoga: ഇടവത്തിൽ സൂര്യ ബുധ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി, ധനനേട്ടം

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന സർവേകളിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയർന്നുവരുമെനന്നായിരുന്നു പ്രവചനം. ഇന്ന് നടക്കുന്ന വോട്ടെണ്ണലോടെ ഇത് ശരിയാണെന്ന് തെളിയുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഞ്ച് 'ഗ്യാരണ്ടികൾ' നടപ്പാക്കുമെന്നാണ് പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി) പദ്ധതി, എല്ലാ കുടുംബങ്ങളിലെയും മുതിർന്ന സ്ത്രീകൾക്ക് 2,000 രൂപ പ്രതിമാസ സഹായ (ഗൃഹ ലക്ഷ്മി) പദ്ധതി, ഓരോ ബിപിഎൽ കുടുംബാംഗങ്ങൾക്കും സൗജന്യമായി 10 കിലോ അരി (അന്ന ഭാഗ്യം) പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News