Karnataka cabinet: ആരൊക്കെ മന്ത്രിമാർ? ഏതൊക്കെ വകുപ്പുകൾ? ഇന്നറിയുമോ കർണ്ണാടക മന്ത്രിസഭാ ചിത്രം..

Karnataka cabinet Members:  25നും 30നും ഇടയില്‍ അംഗങ്ങള്‍ മന്ത്രി സഭയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍, ഇതിനെ സംബന്ധിച്ച് വ്യക്തതകൾ വരാനുണ്ട്

Written by - Zee Malayalam News Desk | Last Updated : May 19, 2023, 12:18 PM IST
  • നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡൽഹിയിലെത്തും
  • പരാജയപ്പെട്ട നേതാക്കൾ മന്ത്രിസഭയില്‍ ഉണ്ടായിരിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല
  • കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും മന്ത്രിയായേക്കും
Karnataka cabinet: ആരൊക്കെ മന്ത്രിമാർ? ഏതൊക്കെ വകുപ്പുകൾ? ഇന്നറിയുമോ കർണ്ണാടക മന്ത്രിസഭാ ചിത്രം..

ബെംഗളൂരു: മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ധാരണയായതോടെ ഇനി മന്ത്രി സഭാ രൂപീകരണമാണ് കർണ്ണാടകത്തിലെ അടുത്ത പ്രശ്നം. മന്ത്രിസഭയുടെ അന്തിമ ചർച്ചകൾ ഇന്നും വരുന്ന ദിവസങ്ങളിലുമായി പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം മന്ത്രി സഭയിലേക്ക് പരിഗണിക്കേണ്ടവരുടെ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡൽഹിയിലെത്തുമെന്നാണ് സൂചന. നാളത്തെ സത്യപ്രതിജ്ഞക്ക് മുൻപ് തന്നെ മന്ത്രിമാരുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായേക്കും.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറയുന്ന പ്രകാരമാണെങ്കിൽ പൂർണ മന്ത്രിസഭ തന്നെയായിരിക്കും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുക 25നും 30നും ഇടയില്‍ അംഗങ്ങള്‍ മന്ത്രി സഭയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പരാജയപ്പെട്ട നേതാക്കൾ ആദ്യ ഘട്ടത്തില്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇവരെ ഉൾപ്പെടുത്താതെ വന്നാൽ ബിജെപി വിട്ടെത്തിയ ജഗദീഷ് ഷെട്ടാറിന് തിരിച്ചടിയാകും.

Also Read:  Kiren Rijiju: കിരണ്‍ റിജിജുവിന് സ്ഥാനമാറ്റം, അര്‍ജുന്‍ റാം മേഖ്‌വാള്‍ പുതിയ നിയമമന്ത്രി

നിലവിലെ സൂചനകൾ പ്രകാരം. മുന്‍ കെപിസിസി അധ്യക്ഷന്‍ ജി.പരമേശ്വര, ലിംഗായത്ത് നേതാവ് എംബി പാട്ടീല്‍, വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവ് സതീഷ് ജാര്‍ക്കിഹോളി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. കെ.എച്ച് മുനിയപ്പ, മുന്‍ പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു, ഈശ്വര്‍ ഖാന്ദ്രേ, എച്ച്.സി മഹാദേവപ്പ എന്നിവരും മന്ത്രിമാരായേക്കും .കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ട്.

മലയാളികളായ യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ്, കെ.ജെ. ജോര്‍ജ് എന്നിവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. മുന്‍പ് ആഭ്യന്തരമന്ത്രിയും ബെംഗളൂരു വികസനച്ചുമതലയുള്ള മന്ത്രിയും ആയത് കെ.ജെ. ജോര്‍ജിന് എല്ലാം കൊണ്ടും അനുകൂലമാണ്.ന്യൂനപക്ഷ നേതാവാണെന്നത് യു.ടി. ഖാദറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.നാലുതവണ എം.എല്‍.എ.യായ എന്‍.എ. ഹാരിസും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. വനിതകളില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കറും എം. രൂപകലയും മന്ത്രിയാകാനുള്ള സാധ്യതയുണ്ട്. ബി.ജെ.പി.യില്‍നിന്നുവന്ന ലക്ഷ്മണ്‍ സാവദിക്കും മന്ത്രിസ്ഥാനം നല്‍കിയേക്കും എന്ന് സോഴ്സുകളെ ഉദ്ദരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിന്റെ 135 എംഎല്‍എമാരില്‍ 25 ലേറെ പേര്‍ അഞ്ചാം തവണ തിരഞ്ഞെടുക്കപ്പെട്ടവരാണ് അത് കൊണ്ട് തന്നെ മിക്കവരും മന്ത്രി സ്ഥാനത്തിനായി വാദിച്ചേക്കും എന്നാണ് സൂചന. ഇത് മറ്റൊരു പ്രതിസന്ധിയിലേക്ക് വീണ്ടും കർണ്ണാടകത്തേ എത്തിച്ചേക്കുമോ എന്നും കോൺഗ്രസ്സ് വൃത്തങ്ങൾക്ക് ആശങ്കയുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News