Karnataka Assembly Election 2023: കർണാടകയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; ഡികെ മത്സരിക്കും, സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ

Congress Candidates List: കർണാടക തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 124 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

Written by - Ajitha Kumari | Last Updated : Mar 25, 2023, 09:40 AM IST
  • കർണാടകയിൽ 124 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കോൺഗ്രസ്
  • ആദ്യ പട്ടികയിൽ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ഇടംപിടിച്ചിട്ടുണ്ട്
  • സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയിൽ നിന്നാണ് ജനവിധി തേടുന്നത്
Karnataka Assembly Election 2023: കർണാടകയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; ഡികെ മത്സരിക്കും, സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ 124 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കോൺഗ്രസ്.  ആദ്യ പട്ടികയിൽ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ഇടംപിടിച്ചിട്ടുണ്ട്.  മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയിൽ നിന്നാണ് ജനവിധി തേടുന്നത്. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ തന്നെ മത്സരിക്കും. മുതിർന്ന് നേതാവായ ജി.പരമേശ്വര കൊരട്ടിഗെരെയിൽ നിന്നും മത്സരിക്കും. മൊത്തം 224 സീറ്റാണ് സംസ്ഥാനത്തുള്ളത്.

 

Also Read: Rahul Gandhi യെ അയോഗ്യനാക്കിയതിൽ പ്രതിഷേധം; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

നേരത്തെ കോലാറിൽ നിന്നും മത്സരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ മണ്ഡലം  സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുന്ന മണ്ഡലം തിരഞ്ഞെടുത്തതെന്നാണ് സൂചന.  നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക രണ്ടു ദിവസം മുൻപ് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നത് മാറ്റിയത്.

Also Read: ശനി രാഹുവിന്റെ നക്ഷത്രത്തിൽ; ഈ രാശിക്കാർ ഒക്ടോബർ വരെ സൂക്ഷിക്കുക!

130 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻ‍ഡ് അംഗീകരിച്ചിരുന്നു. ഇതിൽ 124 സ്ഥാനാർഥികളുടെ പേരുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.  പട്ടികയ്ക്ക് അംഗീകാരം നൽകിയത് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയാണ്. മുൻ മന്ത്രിമാർ, സിറ്റിങ് എംഎൽഎമാർ എന്നിവരുൾപ്പെടെയുള്ളവരുടെ സീറ്റുകളാണിവ. ഇതിൽ നാൽപതോളം പേർ 45 വയസ്സിൽ താഴെയുള്ളവരാണ്. ഒന്നിലധികം പേർ മത്സരിക്കാൻ രംഗത്തുള്ള ബാക്കി സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും. 

Also Read: Gratuity and Pension Rule: കേന്ദ്ര ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത.. സർക്കാർ ചട്ടങ്ങൾ മാറ്റി, പെൻഷനും ഗ്രാറ്റുവിറ്റിയും നിലച്ചേക്കാം!

ഇതിനിടയിൽ ബിജെപി വിട്ടുവന്ന കിരൺ കുമാറിന് മത്സരിക്കാനായി ചിക്കനായകനഹള്ളി സീറ്റ് നൽകി. അതുപോലെ ബിജെപിയിൽ നിന്നും വന്ന എംഎൽസി പുട്ടണ്ണയ്ക്ക് ബംഗളൂരു രാജാജി നഗറിലാണ് സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്. കെ എച്ച് മുനിയപ്പ ദേവനഹള്ളിയിൽ നിന്നും മത്സരിക്കുമെന്ന് കോൺഗ്രസ് പുറത്തുവിട്ട പട്ടികയിൽ വ്യക്തമാകുന്നു.  യോഗത്തിൽ രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി റോജി എം.ജോൺ തുടങ്ങിയവർ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News