ചെന്നൈ: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് (Kannur yaswanthpur express) പാളം തെറ്റി. അഞ്ച് കോച്ചുകൾ പാളം തെറ്റിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ 3.50ഓടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ (Tamil Nadu) ധർമ്മപുരിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
Karnataka | Around 3.50 am today, 5 coaches of Kannur-Bengaluru Express derailed b/w Toppuru-Sivadi of Bengaluru Division,due sudden falling of boulders
on the train.All 2348 passengers on board are safe, no casualty/injury reported:South Western Railway (SWR)(Photo source:SWR) pic.twitter.com/HGKwpZgVGU
— ANI (@ANI) November 12, 2021
2348 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാളത്തിലേക്ക് വീണ പാറക്കല്ലുകളിൽ തട്ടിയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് വേഗത കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...