Kaali Movie Poster Row: കാളി എന്ന സിനിമയുടെ അടുത്തിടെ പുറത്തുവന്ന പോസ്റ്ററിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിയ്ക്കുന്നതാണ് പോസ്റ്ററില്‍, കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ കാനഡയിൽ ലോഞ്ച് ചെയ്തത്.
പോസ്റ്ററിനെതിരെ വന്‍ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. ഹൈന്ദവ ദേവി ദേവന്മാരെ അപമാനിയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ ഡൽഹി പോലീസിന്‍റെ സൈബർ സെല്ലിൽ പരാതി നല്‍കിയാതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. കാളിദേവി പുകവലിക്കുന്ന രീതിയിലുള്ള ചിത്രം, വളരെ പ്രതിഷേധാർഹവും ഒരു തരത്തിലും സ്വീകാര്യമല്ലാത്തതും മതവികാരം വ്രണപ്പെടുത്തുന്നതുമാണ് എന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
അതിനു പിന്നാലെ ഉത്തര്‍ പ്രദേശില്‍ ചിത്രത്തിന്‍റെ സംവിധായിക ലീന മണിമേഖലൈയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
Also Read: Viral News: സിഗരറ്റ് വലിയ്ക്കുന്ന കാളിദേവി..!! വിവാദമായി സിനിമ പോസ്റ്റര്‍, സംവിധായികയ്ക്കെതിരെ പരാതി
ഇതിനിടെ, അയോധ്യയുടെ മഹന്ത് നടത്തിയ ഭീഷണി വന്‍ വിവാദമായിരിയ്ക്കുകയാണ്. നിങ്ങളുടെ ശരീരത്തില്‍ നിന്നും തല വേര്‍പെട്ടു കാണണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു മഹന്ത് ചോദിച്ചത്. മുഹമ്മദ് നബിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ BJP നേതാവ് നൂപുര്‍ ശര്‍മയുടെ തലയറുക്കാന്‍ മുസ്ലീം മത പണ്ഡിതന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് അയോധ്യയുടെ മഹന്ത് ഈ പരാമര്‍ശം നടത്തിയത്. ലീനയുടെ ഡോക്യുമെന്‍ററി ഹൈന്ദവ മതത്തിനും ഹിന്ദു ദേവീദേവതകൾക്കും അപമാനം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഈ സിനിമ നിരോധിക്കണമെന്നും സിനിമാ നിർമ്മാതാവിനെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. അഥവാ നടപടികള്‍ കൈക്കൊണ്ടില്ല എങ്കില്‍ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്ററില്‍ കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിയ്ക്കുന്നതായി കാണാം. ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി, ഹൈന്ദവ സമൂഹത്തിന്‍റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് എന്നാണ് ലോകമെങ്ങുമുള്ള ഹൈന്ദവര്‍ ആരോപിക്കുന്നത്.
ശനിയാഴ്ചയാണ് തന്‍റെ ചിത്രത്തിന്‍റെ പോസ്റ്റര്‍ കാനഡയിൽ ലോഞ്ച് ചെയ്തുകൊണ്ട് ലീന ട്വിറ്ററിലും പോസ്റ്റർ പങ്കുവെച്ചത്. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുമ്പോൾ നടക്കുന്ന സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തമെന്ന് മണിമേഖലൈ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...