CJI DY Chandrachud: ഇന്ന് ചുമതലയേൽക്കുന്ന പുതിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെക്കുറിച്ചറിയാം

ഡി വൈ ചന്ദ്രചൂഡ്  ഈ പദവിയില്‍ എത്തിയതോടെ ഒരു പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 11:32 AM IST
  • ാജ്യത്തെ ന്യായാസനത്തിന്‍റെ ഏറ്റവും ഉന്നത പദവിയില്‍ ഡി വൈ ചന്ദ്രചൂഡ് രണ്ടു വര്‍ഷം അതായത്, 2024 നവംബർ 10 വരെ തുടരും
CJI DY Chandrachud: ഇന്ന് ചുമതലയേൽക്കുന്ന പുതിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെക്കുറിച്ചറിയാം

New Delhi: രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ  നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ചന്ദ്രചൂഡിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

ഡി വൈ ചന്ദ്രചൂഡ്  ഈ പദവിയില്‍ എത്തിയതോടെ ഒരു പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.  അതായത്,  അദ്ദേഹത്തിന്‍റെ പ്രശസ്തനായ പിതാവ് വൈ വി ചന്ദ്രചൂഡ് ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച പദവിയിലാണ് ഇപ്പോള്‍ മകനും എത്തിച്ചേരുന്നത്. രാജ്യത്ത് ഏറ്റവുമധിക കാലം ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച വ്യക്തിയാണ്  ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്.  1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ അദ്ദേഹം ഉന്നത ന്യായപീഠത്തിന്‍റെ തലപ്പത്ത് തുടർന്നു.

Also Read:  Gujarat Assembly Election 2022: 10 തവണ കോണ്‍ഗ്രസ്‌ MLA, മോഹൻ സിംഗ് റാത്വ ഇനി BJPയുടെ പോരാളി

അതായത്, ജസ്റ്റിസ് ചന്ദ്രചൂഡിന് സുപ്രിം കോടതിയുടെ വിശുദ്ധ ഇടനാഴികളെക്കുറിച്ച് നന്നായി അറിയാം എന്ന് സാരം. രാജ്യത്തെ ന്യായാസനത്തിന്‍റെ ഏറ്റവും ഉന്നത പദവിയില്‍ അദ്ദേഹം  രണ്ടു വര്‍ഷം അതായത്,  2024 നവംബർ 10 വരെ തുടരും. 1959 നവംബർ 11 ന് ജനിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് 2016 മെയ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായത്.  സുപ്രീംകോടതി ജഡ്ജിമാർ വിരമിക്കുന്നത് 65 വയസസിലാണ്.

Also Read:  നേപ്പാളിൽ ഭൂചലനം; മൂന്ന് മരണം, റിക്ടർ സ്കെയിലിൽ തീവ്രത 6.3, ഡൽഹിയിലും നോയിഡയിലും തുടർ ചലനം

 ഒക്‌ടോബർ 11 ന് തന്‍റെ പിൻഗാമിയായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അദ്ദേഹത്തെ ശുപാർശ ചെയ്യുകയായിരുന്നു. ഒക്ടോബർ 17 ന് രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചു.
 
 ചരിത്രപരമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ച നിരവധി ഭരണഘടനാ ബെഞ്ചുകളിലും സുപ്രീംകോടതി ബെഞ്ചുകളിലും ജസ്റ്റിസ് ചന്ദ്രചൂഡ് ഭാഗമായിരുന്നു. അയോധ്യ ഭൂമി തർക്കം, ഐപിസി സെക്ഷൻ 377 പ്രകാരം സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കൽ, ആധാർ പദ്ധതിയുടെ സാധുതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ശബരിമല വിഷയം, സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കൽ, ഇന്ത്യൻ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News