ISRO Revelation on Josimath: 12 ദിവസത്തിനുള്ളില്‍ ഭൂമി താഴ്ന്നത് 5.4 cm, ജോഷിമഠ് പൂർണമായും മുങ്ങാൻ സാധ്യതയെന്ന് ISRO

ISRO Revelation on Josimath:  ISRO പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങള്‍ ഭയപ്പെടുന്തുന്നതാണ്.  റിപ്പോര്‍ട്ട് അനുസരിച്ച് ജോഷിമഠ് നഗരം പൂർണമായും മുങ്ങാൻ സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ പറയുന്നത് അതാണ്‌.  ഭൂമി താഴുന്ന പ്രതിഭാസം വളരെ, വേഗത്തിലാണ് ഇവിടെ സംഭവിക്കുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 01:19 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് 2022 ഏപ്രിലിനും നവംബറിനുമിടയിൽ ഭൂമി താഴ്ന്നത് മന്ദഗതിയിലായിരുന്നു, ഈ സമയത്ത് ജോഷിമഠ് 8.9 സെന്റീമീറ്റർ താഴ്ന്നു.
ISRO Revelation on Josimath: 12 ദിവസത്തിനുള്ളില്‍ ഭൂമി താഴ്ന്നത് 5.4 cm, ജോഷിമഠ് പൂർണമായും മുങ്ങാൻ സാധ്യതയെന്ന് ISRO

Josimath Sinking Update: ഭൂമി താഴുന്ന പ്രതിസന്ധി നേരിടുന്ന ജോഷിമഠ്  സംബന്ധിച്ച ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി ISRO. ജോഷിമഠ്  നഗരം പൂര്‍ണ്ണമായും മുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിലെ (ISRO) ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

ISRO പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങള്‍ ഭയപ്പെടുന്തുന്നതാണ്. ഏറെ  പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് ISRO ഈ നിലപാടില്‍ എത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ജോഷിമഠ് നഗരം പൂർണമായും മുങ്ങാൻ സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ പറയുന്നത് അതാണ്‌.  ഭൂമി താഴുന്ന പ്രതിഭാസം വളരെ, വേഗത്തിലാണ് ഇവിടെ സംഭവിക്കുന്നത്‌. 

 

റിപ്പോര്‍ട്ട് അനുസരിച്ച്  2022 ഏപ്രിലിനും നവംബറിനുമിടയിൽ ഭൂമി താഴ്ന്നത് മന്ദഗതിയിലായിരുന്നു, ഈ സമയത്ത് ജോഷിമഠ്  8.9 സെന്റീമീറ്റർ താഴ്ന്നു.  എന്നാല്‍ പിന്നീട് ഈ പ്രതിഭാസം വേഗത്തിലായി.  2022 ഡിസംബർ 27 നും 2023 ജനുവരി 8 നും ഇടയിൽ, അതായത് വെറും 12 ദിവസത്തിനുള്ളിൽ, ഭൂമി തകർച്ചയുടെ തീവ്രത വർദ്ധിക്കുകയും നഗരം 5.4 സെന്‍റീമീറ്റർ താഴുകയും ചെയ്തു. 

കാർട്ടോസാറ്റ്-2എസ് ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ISRO പങ്കുവച്ചിരിയ്ക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള എൻആർഎസ്‌സിയാണ് മുങ്ങുന്ന പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.

ഈ ചിത്രം 2022 ഏപ്രിൽ മുതൽ നവംബർ വരെ ഭൂമി ഇടിഞ്ഞു താണതിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു. ചിത്രങ്ങളിൽ, ആര്‍മിയുടെ  ഹെലിപാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ മുഴുവൻ നഗരവും സെൻസിറ്റീവ് സോണായി അടയാളപ്പെടുത്തിയിരിക്കുന്നു. ഐഎസ്ആർഒയുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ഉത്തരാഖണ്ഡ് സർക്കാർ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയും ഈ പ്രദേശങ്ങളിലെ ആളുകളെ മുൻഗണനാക്രമത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്യുകയാണ്. 

മറ്റൊരു ചിത്രത്തിൽ ജോഷിമഠ്-ഔലി റോഡ് മുകളിൽ ആണ്, താഴെ അളകനന്ദ നദി. അടയാളപ്പെടുത്തിയ പ്രദേശം മുങ്ങാൻ സാധ്യതയുള്ളതാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ജോഷിമഠ്-ഔലി റോഡും തകരാൻ പോകുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 

മറ്റൊരു ചിത്രത്തില്‍ ജോഷിമഠ് നഗരത്തിലെ  റോഡുകൾ ചുവന്ന വരകളിൽ കാണിച്ചിരിക്കുന്നു. നീല നിറം ഭൂമിയുടെ അടിയിൽ നടക്കുന്ന വെള്ളത്തിന്‍റെ ഒഴുക്ക് കാണിക്കുന്നു. 

ജോഷിമഠ് നഗരത്തില്‍ ഭൂമി താഴുന്നതിനെത്തുടര്‍ന്ന്  കെട്ടിടങ്ങളിലും വീടുകളിലും റോഡുകളിലും ഏറെ ആഴമേറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്‌ സംഭവത്തിന്‍റെ ഗുരുതരാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഈവിള്ളലുകളെ കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠനം നടത്തുന്നുണ്ടെങ്കിലും ഐഎസ്ആർഒയുടെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഭയപ്പെടുത്തുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News