Ramban Tunnel Collapse: റംബാനിൽ തുരങ്കം തകർന്ന സംഭവം; മരണസംഖ്യ നാലായി, കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മെയ് 19 വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് തുരങ്കം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും എക്‌സ്‌കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു. 

Written by - Zee Malayalam News Desk | Last Updated : May 21, 2022, 04:53 PM IST
  • ആറ് തൊഴിലാളികൾ തുരങ്കത്തിനകത്ത് ഇനിയും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.
  • രക്ഷാപ്രവർത്തകർ ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
  • ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) 15-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്.
Ramban Tunnel Collapse: റംബാനിൽ തുരങ്കം തകർന്ന സംഭവം; മരണസംഖ്യ നാലായി, കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റംബാനിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ആറ് തൊഴിലാളികൾ തുരങ്കത്തിനകത്ത് ഇനിയും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തകർ ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) 15-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. പശ്ചിമ ബംഗാൾ, അസം, നേപ്പാൾ സ്വദേശികളും പ്രദേശവാസികളുമാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ് സംഘവും എസ്ഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിനുണ്ട്. 

മെയ് 19 വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് തുരങ്കം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും എക്‌സ്‌കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു. സംഭവത്തിൽ പരിക്കേറ്റ മൂന്ന് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് 30 മീറ്റർ ഉള്ളിലേക്ക് മാറിയുള്ള ഭാഗമാണ് തകർന്ന് വീണത്. ജമ്മു ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ പതിവാണ്. അതിനാൽ ​ഗതാ​ഗത തടസവും ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമിച്ച തുരങ്കമാണ് നിർമാണത്തിനിടെ തകർന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News