ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് 2 സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഭീകരരും കൊല്ലപ്പെട്ടതായാണ് സൂചന. പൂഞ്ചിൽ ആർമി ട്രക്ക് ആക്രമിച്ച് 5 സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനിടെ രജൌരിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു.
അതേസമയം ഇന്നലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. വാനിഗാം പയീൻ ക്രീരി മേഖലയിലാണ് വ്യാഴാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിരുന്നു. ഷോപിയാൻ ജില്ലയിൽ നിന്നുള്ള ഷാക്കിർ മജീദ് നജർ, ഹനാൻ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു.
ബുധനാഴ്ച ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...