ശ്രീനഗർ : Jammu Kashmir: പുൽവാമയിൽ ഭീകരർ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് സമ്പൂറയിലെ പാംപോറ പ്രദേശത്താണ്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്.
Dead body of Farooq Ah Mir of Samboora Si(M) posted in IRP 23 BN was found in paddy fields near his home. Preliminary investigation reveals that he had left his home for work in his paddy fields last evening,where he was shot dead by terrorists using a pistol: Kashmir Zone Police
— ANI (@ANI) June 18, 2022
ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. എസ്ഐയെ ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്.
Also Read: Agnipath Protest Update: അഗ്നിപഥ് പദ്ധതിയ്ക്കെതിരെ 7 സംസ്ഥാനങ്ങളില്‍ രൂക്ഷമായ പ്രതിഷേധം
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ തോയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ കയ്യിൽ നിന്നും എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജൂൺ 2 ന് കുൽഗാമിൽ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നയാൾ ആയിരുന്നു.
കശ്മീരിൽ സാധാരണക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ച് ഭീകരർ നടത്തുന്ന ആക്രമണങ്ങൾ ഇപ്പോൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ മാസം അവസാനത്തോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ!
നൂറിന്റെ നിറവിൽ ഹീരാബെൻ മോദി; അമ്മയ്ക്ക് പാദപൂജ ചെയ്ത് പ്രധാനമന്ത്രി
അമ്മയുടെ 100ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പാദപൂജ ചെയ്തു.
രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതയും നേരിട്ടെത്തി സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ തങ്ങിയ ശേഷം ഇന്ന് രാവിലെയാണ് അദ്ദേഹം അമ്മയെ കാണാൻ എത്തിയത്.
പിറന്നാളിനോടനുബന്ധിച്ച് പാവ്ഗഢിലെ മഹാകാളി ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...