covid19: ഒാക്സിജൻ കോൺസട്രേറ്റർ രാജ്യത്ത് തന്നെ നിർമ്മിക്കും,സാങ്കേതിക വിദഗ്ദരെ അയക്കുമെന്ന് ഇസ്രായേൽ

ഇന്ത്യക്ക് വേണ്ടി ഇസ്രായേൽ സ്വകാര്യ കമ്പനികൾ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ച് അയച്ചു തുടങ്ങിയതായി റോൺ മാൽക്ക പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : May 10, 2021, 08:30 AM IST
  • ഇത് മൂന്നാംവട്ടമാണ് മെഡിക്കൽ ഉപകരണങ്ങൾ ഇസ്രായേൽ ഇന്ത്യയ്ക്ക് എത്തിക്കുന്നത്
  • മൂന്ന് ഓക്‌സിജൻ ജനറേറ്ററുകളും 360 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെ ഇസ്രായേൽ കൈമാറിയിരുന്നു
  • 120 കിടക്കകൾക്ക് ഓക്‌സിജൻ ലഭ്യമാക്കാൻ ശേഷിയുളള ജനറേറ്ററുകളാണ് നൽകിയത്.
  • ഇസ്രായേലിൽ നിന്നും ഇന്ത്യക്ക് ലഭിച്ച സഹായങ്ങൾ മറക്കില്ലെന്നും, ഇന്ത്യക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും റോൺ മാൽക്കം പറഞ്ഞു.
covid19: ഒാക്സിജൻ കോൺസട്രേറ്റർ രാജ്യത്ത് തന്നെ നിർമ്മിക്കും,സാങ്കേതിക വിദഗ്ദരെ അയക്കുമെന്ന്  ഇസ്രായേൽ

ന്യൂഡൽഹി: കോവിഡ് (covid19) പ്രതിസന്ധി നേരിടാൻ സാങ്കേതിക വിദഗ്ധരരെ ഇന്ത്യയിലേക്ക് അയക്കാൻ ഇസ്രായേൽ. ന്യൂ ഡൽഹിയിലെ ഇസ്രായേൽ അംബാസഡർ റോൺ മാൽക്ക ആണ് ഇത് വ്യക്തമാക്കിയത്. ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടെ നിർമ്മിക്കുന്നതിനും സാങ്കേതിക സഹായങ്ങൾക്കും ഇത് മൂലം സാധിക്കും.

വേഗത്തിൽ നിർമ്മിക്കാനാവുന്ന  ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ (Oxygen concentrator) ഡെവലപ് ചെയ്യാൻ വിദഗ്ധ സംഘത്തെയാകും അയയ്ക്കുകയെന്ന് റോൺ മാൽക്ക വിശദീകരിച്ചു. കൂടാതെ റാപ്പിഡ് ടെസ്റ്റ് ത്വരിതപ്പെടുത്താൻ സഹായിക്കുന്ന സംഘവും ടീമിൽ ഉണ്ടാകും.

ALSO READ: Covid Updates : പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തിൽ തന്നെ; 4092 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

ഇന്ത്യക്ക് വേണ്ടി ഇസ്രായേൽ സ്വകാര്യ കമ്പനികൾ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ച് അയച്ചു തുടങ്ങിയതായി റോൺ മാൽക്ക പറഞ്ഞു.ഇസ്രായേലിൽ നിന്നുളള സഹായമായി മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഇത് മൂന്നാംവട്ടമാണ്  മെഡിക്കൽ ഉപകരണങ്ങൾ ഇസ്രായേൽ ഇന്ത്യയ്ക്ക് എത്തിക്കുന്നത്. നേരത്തെ മൂന്ന് ഓക്‌സിജൻ ജനറേറ്ററുകളും 360 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെ ഇസ്രായേൽ കൈമാറിയിരുന്നു. 120 കിടക്കകൾക്ക് ഓക്‌സിജൻ ലഭ്യമാക്കാൻ ശേഷിയുളള ജനറേറ്ററുകളാണ് ഇസ്രായേൽ് നൽകിയത്.

ALSO READ: Covid വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിനെ തുടർന്നുള്ള US - Germany തർക്കം: കോവിഡ് പ്രതിരോധത്തെ അപകടത്തിലാകുന്നു

കോവിഡ് വ്യാപന കാലത്ത് ഇസ്രായേലിൽ നിന്നും  ഇന്ത്യക്ക് ലഭിച്ച സഹായങ്ങൾ മറക്കില്ലെന്നും, ഇന്ത്യക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും റോൺ മാൽക്കം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News