സൗമ്യയ്ക്ക് ആദരമായി ഇസ്രയേൽ പൗരത്വം; കുടുംബത്തിന് നഷ്ടപരിഹാരം നൽകും

സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകും. കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും ഇസ്രയേൽ എംബസി ഉപമേധാവി റോണി യദീദി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 23, 2021, 06:43 PM IST
  • ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്
  • സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നതെന്നും റോണി യദീദി പറഞ്ഞു
  • ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും
  • സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ സംരക്ഷിക്കുമെന്നും ഇസ്രയേൽ എംബസി ഉപമേധാവി റോണി യദീദി പറഞ്ഞു
സൗമ്യയ്ക്ക് ആദരമായി ഇസ്രയേൽ പൗരത്വം; കുടുംബത്തിന് നഷ്ടപരിഹാരം നൽകും

ന്യൂഡൽഹി: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് (Soumya Santhosh) ആദരവുമായി ഇസ്രയേൽ. സൗമ്യ സന്തോഷിന് ഓണററി പൗരത്വം (Citizenship) നൽകും. കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും ഇസ്രയേൽ എംബസി ഉപമേധാവി റോണി യദീദി അറിയിച്ചു. ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നതെന്നും റോണി യദീദി പറഞ്ഞു.

ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ (Israel) സംരക്ഷിക്കുമെന്നും ഇസ്രയേൽ എംബസി ഉപമേധാവി റോണി യദീദി പറഞ്ഞു. ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ (Rocket Attack) കൊല്ലപ്പെട്ട സൗമ്യയെ മാലാഖയായാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ പറഞ്ഞിരുന്നു. സൗമ്യയുടെ സംസ്കാരചടങ്ങിന് എത്തിയ കോൺസൽ ജനറൽ ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് സൗമ്യയുടെ മകൻ അഡോണിന് നൽകിയിരുന്നു.

ALSO READ: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി

ഇസ്രയേലിലെ അഷ്ക ലോണിൽ കെയർ ടേക്കറായി കഴിഞ്ഞ പത്തുവർഷമായി ജോലി ചെയ്ത് വരികയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News