ന്യൂയോർക്ക്: ഇസ്രയേലിന് നേർക്കുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. പലസ്തീൻ- ഇസ്രയേൽ വിഷയം ചർച്ച ചെയ്ത യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലായിരുന്നു ഇന്ത്യയുടെ പ്രതിനിധി ടി.എസ് തിരുമൂർത്തി നിലപാട് വ്യക്തമാക്കിയത്.
ഹമാസ് നടത്തുന്നത് ഇസ്രയേലിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള വിവേകശൂന്യമായ റോക്കറ്റ് ആക്രമണങ്ങളാണെന്നും ഒരു ഇന്ത്യൻ പൗരയുടെ ജീവനും ആക്രമണത്തിൽ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ഇസ്രയേൽ ആക്രമണത്തിൽ 46 മരണം കൂടി ഇസ്രയേലിൽ സ്ഥിരീകരിച്ചു. ഇതോടെ ഗാസയിലെ മരണസംഖ്യ 188 ആയിട്ടുണ്ട്.
Also Read: അയവില്ലാതെ ഇസ്രയേൽ-പലസ്തീൻ സംഘർഷം; ഗാസയിൽ മരണം 132 ആയി
ഇസ്രായേലിലെ അഷ്‌കലോണിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് സൗമ്യയുടെ മരണത്തിലും നിലവിലെ സംഘർഷത്തിൽ ജീവൻ നഷ്ടമായ മറ്റുളളവർക്ക് വേണ്ടിയും ഇന്ത്യൻ പ്രതിനിധി തിരുമൂർത്തി ആദരാഞ്ജലി അർപ്പിച്ചു.
ജറൂസലേമിലെ സ്ഥിതിയിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും കിഴക്കൻ ജറുസലേമിലും പരിസരത്തുമുളള നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താനുളള ഏകപക്ഷീയമായ നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഇന്ത്യ സഭയിൽ ആവശ്യപ്പെട്ടു. മാത്രമല്ല ഇരുപക്ഷത്തോടും അങ്ങേയറ്റം നിയന്ത്രണം പാലിക്കാനാണ് ഇന്ത്യയ്ക്ക് ആവശ്യപ്പെടാനുളളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുകൂട്ടരും സംഘർഷങ്ങൾ വഷളാക്കുന്ന നടപടികളിൽ നിന്നും പിന്തിരിയണമെന്നും ഗാസയിലേക്ക് നടന്ന പ്രത്യാക്രമണത്തിലും സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായും തിരുമൂർത്തി ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടയുള്ള യുഎൻ രക്ഷാസമിതി യോഗം ചേരുകയാണ്.
ഇതിനിടയിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ബോംബിട്ട് തകർത്ത ഇസ്രയേലിന്റെ നടപടിയിൽ കടുത്ത പ്രതിഷേധം നടക്കുന്നുണ്ട്. അൽജസീറ, എപി, എഎഫ്പി ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ വ്യോമസേന കഴിഞ്ഞ ദിവസം തകർത്ത് തരിപ്പണമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...