IRCTC Update | നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; റദ്ദാക്കിയത് ഫെബ്രുവരി 10 വരെയുള്ള സർവീസുകൾ

ജയ്താരി-ചുൽഹ റെയിൽവേ സെക്ഷനിലെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മൂന്നാം ലൈനിൽ നിർമ്മാണം നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 11:47 AM IST
  • സൗത്ത്-ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ ബിലാസ്പൂർ ഡിവിഷനിലാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്
  • നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്
  • പുതിയ റെയിൽ പാത കൂട്ടിച്ചേർക്കുന്ന ജോലി പൂർത്തിയാകുന്നതുവരെ ട്രെയിനുകൾ റദ്ദാക്കുമെന്ന് റെയിൽവേ വ്യക്തമാക്കി
  • ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ യാത്രക്കാർക്ക് റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ പരിശോധിക്കാം
IRCTC Update | നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; റദ്ദാക്കിയത് ഫെബ്രുവരി 10 വരെയുള്ള സർവീസുകൾ

ന്യൂഡൽഹി: നിരവധി ട്രെയിനുകൾ റദ്ദാക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതൽ 10 വരെ സർവീസ് നടത്തേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ജയ്താരി-ചുൽഹ റെയിൽവേ സെക്ഷനിലെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മൂന്നാം ലൈനിൽ നിർമ്മാണം നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

സൗത്ത്-ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ ബിലാസ്പൂർ ഡിവിഷനിലാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ജയ്താരി-ചുൽഹ റെയിൽവേ സെക്ഷനിൽ പുതിയ റെയിൽ പാത കൂട്ടിച്ചേർക്കുന്ന ജോലി പൂർത്തിയാകുന്നതുവരെ ട്രെയിനുകൾ റദ്ദാക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ യാത്രക്കാർക്ക് റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ പരിശോധിക്കാം.

റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണമായ ലിസ്റ്റ്:

ഫെബ്രുവരി 2 - ട്രെയിൻ നമ്പർ 22169 റാണി കമലാപതി (ഹബീബ്ഗഞ്ച്) സന്ത്രഗാച്ചി എക്സ്പ്രസ്.

ഫെബ്രുവരി 3 - ട്രെയിൻ നമ്പർ 22170 സന്ത്രാഗച്ചി-റാണി കമലപതി (ഹബീബ്ഗഞ്ച്) എക്സ്പ്രസ്, ട്രെയിൻ നമ്പർ 22909 വൽസാദ്-പുരി എക്സ്പ്രസ്.

ഫെബ്രുവരി 5 - ട്രെയിൻ നമ്പർ 20971 ഉദയ്പൂർ-ഷാലിമർ എക്സ്പ്രസ്.

ഫെബ്രുവരി 6 - ട്രെയിൻ നമ്പർ 20972 ഷാലിമാർ-ഉദയ്പൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 22910 പുരി-വൽസാദ് എക്സ്പ്രസ്, 20471 ബിക്കാനീർ-പുരി എക്സ്പ്രസ് എന്നിവ റദ്ദാക്കി.

ഫെബ്രുവരി 1 മുതൽ 8 വരെ - ട്രെയിൻ നമ്പർ 18236 ബിലാസ്പൂർ-ഭോപ്പാൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 12549 ദുർഗ് - ജമ്മു താവി എക്സ്പ്രസ് എന്നിവ റദ്ദാക്കി.

ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ - ട്രെയിൻ നമ്പർ 18235 ഭോപ്പാൽ-ബിലാസ്പൂർ എക്സ്പ്രസ് റദ്ദാക്കി.

ഫെബ്രുവരി 1, 6, 8 - ട്രെയിൻ നമ്പർ 18203 ദുർഗ് - കാൺപൂർ എക്സ്പ്രസ്, ഷെഡ്യൂൾ ചെയ്‌തു.

ഫെബ്രുവരി 2, 7 - ട്രെയിൻ നമ്പർ 18204 കാൺപൂർ-ദുർഗ് എക്സ്പ്രസ്, 22868 നിസാമുദ്ദീൻ - ദുർഗ് എക്സ്പ്രസ് റദ്ദാക്കി.

ഫെബ്രുവരി 2 മുതൽ 4 വരെ – ട്രെയിൻ നമ്പർ 18201 ദുർഗ് – നൗതൻവ എക്സ്പ്രസ്.

ഫെബ്രുവരി 4 മുതൽ 6 വരെ – ട്രെയിൻ നമ്പർ 18202 നൗതൻവ – ദുർഗ് എക്സ്പ്രസ്.

ഫെബ്രുവരി 9 - ട്രെയിൻ നമ്പർ 20472 പുരി-ബിക്കാനീർ എക്സ്പ്രസ്.

ഫെബ്രുവരി 3 മുതൽ 10 വരെ – ട്രെയിൻ നമ്പർ 12550 ജമ്മു താവി-ദുർഗ് എക്സ്പ്രസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News