IRCTC Update: അടിപൊളി സേവനവുമായി ഇന്ത്യന്‍ റെയില്‍വേ, ഒരു വെബ്‌സൈറ്റും നോക്കാതെ ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം..!!

ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മികച്ച സേവനവുമായി  IRCTC. ഈ സേവനത്തിന്‍റെ സഹായത്തോടെ നിങ്ങൾക്ക് തത്സമയ ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വീട്ടിലിരുന്ന് തന്നെ  പരിശോധിക്കാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 01:25 PM IST
  • IRCTC യുടെ പുതിയ സേവനത്തിൽ WhatsApp വഴി തത്സമയ ട്രെയിൻ സ്റ്റാറ്റസും PNR സ്റ്റാറ്റസും എങ്ങനെ പരിശോധിക്കാമെന്ന് വിശദമായി അറിയാം
IRCTC Update: അടിപൊളി സേവനവുമായി ഇന്ത്യന്‍ റെയില്‍വേ, ഒരു വെബ്‌സൈറ്റും നോക്കാതെ ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം..!!

IRCTC Update: ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മികച്ച സേവനവുമായി  IRCTC. ഈ സേവനത്തിന്‍റെ സഹായത്തോടെ നിങ്ങൾക്ക് തത്സമയ ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വീട്ടിലിരുന്ന് തന്നെ  പരിശോധിക്കാൻ സാധിക്കും. 

ഈ സേവനം നല്‍കുന്ന പ്രത്യേകത അനുസരിച്ച് നിങ്ങള്‍ക്ക് ഒരു വെബ്സൈറ്റും സന്ദര്‍ശിക്കേണ്ടതില്ല എന്നതാണ്. സോഷ്യല്‍ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിലാണ് റെയില്‍വ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. 

Also Read:  IRCTC Update: ടിക്കറ്റ് ബുക്കിംഗില്‍ മാറ്റം, ഇനി യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ട...

IRCTC യുടെ പുതിയ സേവനത്തിൽ WhatsApp വഴി തത്സമയ ട്രെയിൻ സ്റ്റാറ്റസും PNR സ്റ്റാറ്റസും എങ്ങനെ പരിശോധിക്കാമെന്ന് വിശദമായി അറിയാം 

IRCTC ആരംഭിച്ചിരിയ്ക്കുന്ന ഈ പുതിയ സേവനത്തിലൂടെ നിങ്ങൾക്ക് PNR, ലൈവ് ട്രെയിൻ സ്റ്റാറ്റസ് എന്നിവ വാട്ട്‌സ്ആപ്പ് വഴി പരിശോധിക്കാൻ കഴിയും. യഥാർത്ഥത്തിൽ, IRCTC "IRCTC വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട്" (IRCTC WhatsApp Chatbot) സേവനം ആരംഭിച്ചിരിയ്ക്കുകയാണ്.  ഈ സേവനത്തിലൂടെ നിങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ ഈ പ്രധാന വിവരങ്ങള്‍ എളുപ്പത്തിൽ പരിശോധിക്കാന്‍ സാധിക്കും. 

Also Read:  Railway Ticket Booking: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍  വലിയ മാറ്റങ്ങള്‍, ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ യാത്ര മുടങ്ങും  

പുതിയ സേവനം എങ്ങനെ ഉപയോഗിക്കാം? 
ഈ സേവനം  അതായത്, "IRCTC WhatsApp Chatbot" പ്രയോജനപ്പെടുത്തുന്നതിന്, ഒന്നാമതായി, Railofy യുടെ WhatsApp ചാറ്റ്ബോട്ട് നമ്പർ  +91-9881193322 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. ഇതിനുശേഷം, വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത് കോൺടാക്റ്റ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുക. Railofy യുടെ ചാറ്റ് വിൻഡോയിലേക്ക് പോയി നിങ്ങളുടെ 10 അക്ക PNR നമ്പർ അയയ്ക്കുക. ഇതിനുശേഷം, നിങ്ങൾക്ക് തത്സമയ അലേർട്ടുകളും ട്രെയിനിന്‍റെ വിശദാംശങ്ങളും തത്സമയ അപ്‌ഡേറ്റുകളും ലഭിക്കും. 

ഇത് മാത്രമല്ല, യാത്രയ്ക്കിടയിൽ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും IRCTC വാഗ്ദാനം ചെയ്തിട്ടുണ്ട്, സൂപ്പ് എന്ന IRCTC ആപ്പ് (Zoop, IRCTC app) ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് അത് ചെയ്യാം. ഈ  ആപ്പ് വഴി നിങ്ങള്‍ക്ക് ട്രെയിന്‍ യാത്രയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഭക്ഷണം സീറ്റില്‍ ലഭിക്കും...!!  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News