Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും...!!

ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. അനുദിനം റെയില്‍വേയില്‍ പുതിയ പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്.  യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരികയാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 09:43 PM IST
  • ഒരു യാത്രക്കാരന് തന്‍റെ സ്ഥിരീകരിച്ച ടിക്കറ്റ് കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്‍റെ പേരിലേക്ക് കൈമാറാൻ കഴിയും.
  • ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം.
Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും...!!

Indian Railways Update: ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. അനുദിനം റെയില്‍വേയില്‍ പുതിയ പുതിയ പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്.  യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും റെയില്‍വേ മാറ്റിവരികയാണ്.  

അടുത്തിടെ ലോവര്‍ മിഡില്‍ ബെര്‍ത്ത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു പരിഷ്ക്കാരമാണ് റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്.  നിങ്ങള്‍ സ്ഥിരമായി ട്രെയിന്‍ യാത്ര നടത്താറുള്ള വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.  

നിങ്ങളുടെ പക്കല്‍ സ്ഥിരീകരിച്ച ട്രെയിൻ റിസർവേഷൻ ടിക്കറ്റ് ഉണ്ടെങ്കിലും മറ്റ് ചില പ്രധാന ജോലികൾ കാരണം നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല. അതായത്,  ഈ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കും.  എന്നാല്‍, ഈ പുതിയ നിയമത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്.... 

Also Read:  Indian Railways New Rule: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം..!! റെയില്‍വേയുടെ ഈ പുതിയ നിയമത്തെക്കുറിച്ച് അറിയാം

ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് യാത്രക്കാരന്‍ നേരിടുന്നത് എങ്കില്‍   ഒന്നുകിൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് പകരം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരും.  ഇപ്രകാരം ചെയ്യുമ്പോള്‍ പുതിയ  കൺഫേം ടിക്കറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്, കൂടാതെ, പണനഷ്ടവും. അതിനാലാണ് റെയിൽവേ യാത്രക്കാർക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

റെയില്‍വേ നല്‍കുന്ന ഈ സൗകര്യം ഏറെ കാലമായി നിലവിലുണ്ടെങ്കിലും, ആളുകൾക്ക് ഇതിനെക്കുറിച്ച് അറിവില്ല.  റെയിൽവേയുടെ ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്അറിയാം. 

നിങ്ങളുടെ ടിക്കറ്റ് കുടുംബാംഗങ്ങൾക്ക് കൈമാറുക

ഒരു യാത്രക്കാരന് തന്‍റെ  സ്ഥിരീകരിച്ച ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്‍റെ പേരിലേക്ക് കൈമാറാൻ കഴിയും. ഇതിനായി,  ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. പിന്നീട് അധികൃതര്‍ ടിക്കറ്റിൽ യാത്രക്കാരന്‍റെ പേര് മാറ്റി ടിക്കറ്റ് ട്രാൻസ്ഫർ ചെയ്ത അംഗത്തിന്‍റെ പേര് ചേര്‍ക്കുന്നു.  

യാത്രക്കാരൻ ഒരു സർക്കാർ ജീവനക്കാരനാണ്,  ഡ്യൂട്ടിക്ക് പോകുകയാണെങ്കിൽ, ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് അയാൾക്ക് ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാനായി ആവശ്യപ്പെടാം. ഈ ടിക്കറ്റ് അഭ്യർത്ഥിച്ച വ്യക്തിയുടെ പേരിലേക്ക് മാറ്റും. 

അതേസമയം, വിവാഹത്തിന് പോകുന്നവരുടെ മുന്നിൽ ഇത്തരമൊരു സാഹചര്യം വന്നാൽ, വിവാഹത്തിന്‍റെയും പാർട്ടിയുടെയും സംഘാടകർ ആവശ്യമായ രേഖകൾ സഹിതം 48 മണിക്കൂർ മുമ്പ് അപേക്ഷിക്കണം. 

ഓൺലൈനായും ഈ സൗകര്യം ലഭിക്കും. എൻസിസി കേഡറ്റുകൾക്കും ഈ സൗകര്യം ലഭ്യമാണ്.

എന്നാല്‍, ഇത്തരത്തില്‍ ടിക്കറ്റ് ട്രാൻസ്ഫർ  ചെയ്യുന്ന അവസരത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്,  ഇത്തരത്തില്‍ ഒരു ടിക്കറ്റ് ഒരു തവണ മാത്രമേ  ട്രാൻസ്ഫർ  ചെയ്യാന്‍ സാധിക്കൂ.  അതായത്, ഒരു യാത്രക്കാരൻ തന്‍റെ ടിക്കറ്റ് മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ അത് മാറ്റുവാന്‍ സാധിക്കില്ല.  അതായത്, ആ ടിക്കട്റ്റ് മറ്റൊരാള്‍ക്ക്  വീണ്ടും കൈമാറാൻ സാധിക്കില്ല.  

ട്രെയിൻ ടിക്കറ്റ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം?

1. ടിക്കറ്റിന്‍റെ പ്രിന്‍റ്   ഔട്ട് എടുക്കുക.

2. അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടർ സന്ദർശിക്കുക.

3. ടിക്കറ്റ് ആരുടെ പേരിലാണ് ട്രാൻസ്ഫർ ചെയ്യേണ്ടത് ആ വ്യക്തിയുടെ ആധാർ അല്ലെങ്കിൽ വോട്ടര്‍  ഐഡി കാർഡ് പോലുള്ള പ്രൂഫ് കൈവശം വയ്ക്കണം.

4. കൗണ്ടറില്‍  ടിക്കറ്റ് കൈമാറ്റത്തിനുള്ള അപേക്ഷ നല്‍കുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News